സിബിഎസ്ഇ പരീക്ഷകൾ ഒഫ് ലൈനായി നടത്തണം. വിദ്യാർത്ഥികളുടെ ഹർജി സുപ്രീം കോടതി തള്ളി.

ന്യൂഡല്‍ഹി: സിബിഎസ്‌ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷകൾ ഓഫ് ലൈനായി തന്നെ നടത്തണമെന്ന് സൂപ്രീം കോടതി അറിയിച്ചു, പരീക്ഷകള്‍ ഓണ്‍ലൈനായി നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വിദ്യാര്‍ഥികൾ സമർപ്പിച്ച ഹർജി തള്ളികൊണ്ടാണ് സുപ്രീം കോടതി സുപ്രീം കോടതി പരീക്ഷ ഓഫ് ലൈനിൽ തുടരാമെന്ന് വ്യക്തമാക്കിയിത്. ജസ്റ്റിസ് എ.എന്‍.ഖാന്‍വില്‍ക്കര്‍ അടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

ഇത്തരം ഹര്‍ജികള്‍ പ്രോത്സാഹിപ്പിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന് ജസ്റ്റീസ് ഖാന്‍വില്‍ക്കര്‍ പറഞ്ഞു. കഴിഞ്ഞ തവണ ഇടപെട്ടത് കോവിഡ് രൂക്ഷമായ സാഹചര്യത്തിലാണെന്നും കോടതി ചൂണ്ടിക്കാട്ടി. സെന്‍ട്രല്‍ ബോര്‍ഡ് ഒഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (സി ബി എസ് ഇ ), കൗണ്‍സില്‍ ഫോര്‍ ദി ഇന്ത്യന്‍ സ്കൂള്‍ സര്‍ട്ടിഫിക്കേറ്റ് എക്സാമിനേഷന്‍സ് (സി ഐ എസ് സി ഇ) എന്നിവയുടെ രണ്ടാം ടേം പരീക്ഷ, മറ്റ് ബോര്‍ഡ് പരീക്ഷകള്‍ എന്നിവ ഓഫ്‌ലൈന്‍ രീതിയില്‍ നടത്തുന്നത് റദ്ദാക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. ഇത് ഒരു മാനദണ്ഡമാക്കാന്‍ സാധിക്കില്ല.അധികൃതര്‍ ഇതിനോടകം തന്നെ തീയതികളും മറ്റ് ക്രമീകരണങ്ങളും പൂര്‍ത്തിയാക്കി വരികയാണ്. അവ പൂര്‍ത്തിയാകുമ്പോൾ എന്തെങ്കിലും പ്രശ്നം അനുഭവപ്പെട്ടാല്‍ പരാതിക്കാര്‍ക്ക് ബന്ധപ്പെട്ട അധികാരികളെ സമീപിക്കാമെന്നും കോടതി വിലയിരുത്തി.

പതിനഞ്ചിലധികം സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ബോര്‍ഡ് പരീക്ഷകള്‍ക്ക് ബദല്‍ മൂല്യനിര്‍ണയം സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. പത്ത്, പന്ത്രണ്ട് ക്ളാസുകളിലെ രണ്ടാം ടേം പരീക്ഷ ഏപ്രില്‍ 26ന് ആരംഭിക്കുമെന്ന് സി ബി എസ് ഇ അറിയിച്ചിരുന്നു. സി ഐ എസ് സി ഇ പത്ത്, പന്ത്രണ്ട് ക്ളാസുകളുടെ പരീക്ഷ ഏപ്രില്‍ അവസാനത്തോടെ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Share
error: Content is protected !!