ഉംറ ഹോസ്റ്റ് വിസ പദ്ധതി റദ്ധാക്കിയതായി സൌദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു

മക്ക: സഊദിയില്‍ താമസമാക്കിയ വിദേശികള്‍ക്ക് ബന്ധുക്കളെ ഉംറക്ക് കൊണ്ടുവരാന്‍ അനുമതി നല്‍കുന്ന ഉംറ ഹോസ്റ്റ് വിസ പദ്ധതി റദ്ധാക്കിയതായി ഹജ്ജ് ഉംറ മന്ത്രാലയം സ്ഥിരീകരിച്ചു. വിദേശികൾക്ക് അവരുടെ ഇഖാമ ഉപയോഗിച്ച് ബന്ധുക്കളെ അതിഥികളായി ഉംറക്ക് കൊണ്ടുവരാൻ അനുമതി നൽകുന്ന പദ്ധതിയായിരുന്നു ഉംറ ഹോസ്റ്റ് വിസ പദ്ധതി. സ്വദേശികൾക്ക് ബന്ധുക്കളല്ലാത്തവരേയും അതിഥികളായി ഉംറക്ക് കൊണ്ടുവരാൻ പദ്ധതി അനുമതി നൽകിയിരുന്നു.

ഉംറ തീര്‍ഥാടകരെ സ്വന്തം ഉത്തരവാദിത്വത്തിലാണ് ആതിഥേയരായി റിക്രൂട്ട് ചെയ്യാന്‍ കഴിയുക. ഒരേ സമയം അഞ്ച് വ്യക്തികളെ വരെ ഉംറ അതിഥികളായി കൊണ്ട് വരാന്‍ സാധിക്കും. പ്രതിവര്‍ഷം മൂന്ന് തവണ വരെ ആളുകളെ കൊണ്ടുവരാമെന്നുമായിരുന്നു നേരത്തെ മന്ത്രാലയം അറിയിച്ചിരുന്നത്.

പദ്ധതി റദ്ധാക്കിയ തീരുമാനത്തിൽ എന്തെങ്കിലും മാറ്റങ്ങളുണ്ടായാൽ മന്ത്രാലയം ഔദ്യോഗികമായി അറിയിക്കുമെന്നും അറിയിച്ചു. ഇത് സംബന്ധിച്ചുണ്ടായ ചോദ്യത്തോട് പ്രതികരിച്ചുകൊണ്ടാണ് മന്ത്രാലയം പദ്ധതി റദ്ധാക്കിയ കാര്യം സ്ഥിരീകരിച്ചത്

Share
error: Content is protected !!