അബൂദാബിയിൽ അമിത വേഗതയിൽ ഓടിക്കൊണ്ടിരിക്കെ വാഹനത്തിൻ്റെ നിയന്ത്രണം നഷ്ടമായി; പൊലീസ് വാഹനങ്ങൾ കുതിച്ചെത്തി സാഹസികമായി രക്ഷപ്പെടുത്തി – വീഡിയോ

അബുദാബി: അബുദാബി ഷവാമേഖ് സ്ട്രീറ്റിൽ വാഹനമോടിക്കുന്നതിനിടെ കാറിന്റെ ക്രൂയിസ് കൺട്രോൾ തകരാറിലായ ഡ്രൈവറെ അബുദാബി പൊലീസിന്റെ വിദഗ്ധ ഇടപെടലിലൂടെ രക്ഷപ്പെടുത്തി. അർദ്ധരാത്രിയിൽ ഡ്രൈവർ ഷഹാമയിലേക്ക് പോകുമ്പോഴായിരുന്നു അപകടം.

ഡ്രൈവറെ അതിവിദഗ്ധമായി രക്ഷപ്പെടുത്തുന്നതിൻ്റെ വീഡിയോ, അബുദാബി സെക്യൂരിറ്റി മീഡിയ തലവൻ ലഫ്റ്റനന്റ് കേണൽ നാസര് അല് സെയ്ദി പങ്കുവെച്ചു. നിയന്ത്രണം നഷ്ടപ്പെട്ട് അതിവേഗം സഞ്ചരിക്കുന്ന കാറിന് മുന്നിൽ പോലീസ് എങ്ങനെ തന്ത്രപരമായി ഡ്രൈവറെ രക്ഷപ്പെടുത്തി എന്ന് വ്യക്തമാക്കുന്നതാണ് വീഡിയോ.
.


.
പോലീസ് ഉദ്യോഗസ്ഥൻ ഫോണിലൂടെ നൽകുന്ന നിർദ്ദേശങ്ങൾക്കനുസരിച്ച് ആത്മവിശ്വാസം കൈവിടാതെ ഡ്രൈവർ പ്രവർത്തിച്ചതിനാലാണ് രക്ഷാപ്രവർത്തനം വിജയകരമായത്. നിയന്ത്രണം നഷ്ടപ്പെട്ട് അതിവേഗതയിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന വാഹനത്തിന് മുന്നിലേക്ക് കുതിച്ച് കയറിയ ഒരു പോലീസ് വാഹനം, ക്രമേണ സ്പീഡ് കുറച്ച് കൊണ്ടുവരികയും, നിയന്ത്രണം നഷ്ടപ്പെട്ട് കുതിക്കുന്ന വാഹനത്തിൻ്റെ വേഗത കുറച്ചുകൊണ്ടുവന്ന് നിറുത്തുന്ന സാഹസിക രക്ഷാപ്രവർത്തനമാണ് ദൃശ്യങ്ങളിൽ കാണാനാകുന്നത്.
.
പൊലീസ് ചെയ്യാൻ പോകുന്ന കാര്യം വാഹനത്തിലെ ഡ്രൈവർക്ക് പൊലീസ് ആദ്യം ഫോണിലൂടെ വിശദീകരിച്ചുകൊടുത്തു. എന്നാൽ അപ്രകാരം ചെയ്താൽ എയർബാഗ് പ്രവർത്തിക്കാൻ കാരണമാകുമെന്ന് അയാൾ ആശങ്കപ്പെട്ടു. എങ്കിലും പൊലീസിൻ്റെ നിർദ്ദേശങ്ങൾ പാലിക്കാൻ അദ്ദേഹം സമ്മതിച്ചു. കാറിൻ്റെ വേഗത കൂടി വരാൻ തുടങ്ങിയതോടെ ഏത് വിധേനയും കാർ നിർത്തണമെന്ന മാനസികാവസ്ഥയിലായിരുന്നു ആ സമയം ഡ്രൈവർ.
.
നിരന്തരമായ ശ്രമങ്ങൾക്ക് ശേഷം, പോലീസ് വാഹനം കൂടുതൽ പ്രഷർ ചെലുത്തികൊണ്ട്, തകരാറിലായ വാഹനത്തിൻ്റെ വേഗത ക്രമേണ കുറക്കുകയും, ഒടുവിൽ വാഹനം പൂർണമായും നിർത്തുകയും ചെയ്തു. കാറിന്റെ ക്രൂയിസ് കൺട്രോൾ തകരാറിലായതിനെ തുടർന്ന് കാർ ഉടമ പൊലീസിൻ്റെ സഹായം ആവശ്യപ്പെട്ട് വിളിച്ചിരുന്നതായി ലഫ്റ്റനന്റ് കേണൽ അൽ സെയ്ദി പറഞ്ഞു. ഇതനുസരിച്ചാണ് പൊലീസ് പാഞ്ഞെത്തിയത്.
.
ക്രൂയിസ് കൺട്രോൾ തകരാറിലായ ഡ്രൈവറെ യുഎഇ പോലീസ് രക്ഷിക്കുന്നത് ഇതാദ്യമല്ല. കഴിഞ്ഞയാഴ്ച ദുബായിൽ സമാനമായ സംഭവത്തിൽ ദുബായിലെ ഷെയ്ഖ് സായിദ് റോഡിൽ ഡ്രൈവറുടെ ക്രൂയിസ് കൺട്രോൾ അപ്രതീക്ഷിതമായി തകരാറിലായിരുന്നു. ഈ സമയത്തും പൊലീസ് ഇടപടെൽ തന്നെയാണ് രക്ഷയായത്.

.


.

Share
error: Content is protected !!