സൌദി കോവിഡിന് മുമ്പുണ്ടായിരുന്ന അവസ്ഥയ്ക്ക് തൊട്ടടുത്ത്; ആരോഗ്യ മന്ത്രാലയം

റിയാദ്: കോവിഡ് മുമ്പ് ഉണ്ടായിരുന്ന ജീവിത രീതിക്ക് തൊട്ടടുത്ത് എത്തി നില്‍ക്കുകയാണ് സൌദി എന്ന് ആരോഗ്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി അബ്ദുല്ല അസീരി പറഞ്ഞു. കോവിഡ് കേസുകള്‍ വലിയ തോതില്‍ കുറഞ്ഞു. സാമ്പത്തികാഘാതത്തില്‍ നിന്നും ജനങ്ങള്‍ കരകയറി. നിയന്ത്രണങ്ങള്‍ പലതും പിന്‍വലിച്ചു. പല ഘടകങ്ങള്‍ക്കും അനുസരിച്ച് ശേഷിക്കുന്ന കോവിഡ് നിയന്ത്രണങ്ങളും പിന്‍വലിക്കും. അദ്ദേഹം പറഞ്ഞു.

Share