സൗദി മരുഭൂമിയിൽ കുവൈത്തി യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം: കൊലക്കുറ്റം നിഷേധിച്ച് യുവതിയുടെ ഭർത്താവ്
സൗദി മരുഭൂമിയിൽ കുവൈത്തി യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ യുവതിയുടെ ഭർത്താവ് കൊലക്കുറ്റം നിഷേധിച്ചു. സൗദിയിൽ കുടുംബ സമേതം കഴിഞ്ഞിരുന്ന ഭർത്താവും യുവതിയും സ്വദേശമായ കുവൈത്തിലേക്ക് കരമാർഗ്ഗം മടങ്ങുന്നതിനിടെയാണ് യുവതി മരിച്ചത്. അന്വേഷണത്തിൽ സൗദിയിലെ കിഴക്കൻ പ്രവിശ്യയിലെ ജുബൈലിനടുത്ത് മരുഭൂമിയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. എന്നാൽ യാത്രക്കിടെ ഭർത്താവ് കൊലപ്പെടത്തിയാതാകമെന്ന നിഗമനത്തിലായിരുന്നു പബ്ലിക് പ്രോസിക്യൂഷൻ.
.
എന്നാൽ യാത്രക്കിടെ യുവതിയെ സൗദി പ്രദേശത്തെ ഒരു ശുചിമുറിക്കുള്ളിൽ ഉപേക്ഷിച്ച് താൻ നാട്ടിലേക്ക് പോരുകയായിരുന്നുവെന്നും കൊലപ്പെടുത്തിയിട്ടില്ലെന്നും ഭർത്താവ് വ്യക്തമാക്കിയതായി കുവൈത്തി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
.
ഇതോടെ യുവതിയുടെ മരണ കാരണം കണ്ടെത്താൻ പരിശോധന നടത്തുമെന്ന് അധികൃതർ വ്യക്തമാക്കി. ഇതിനായി കുവൈറ്റ് – സൗദി സുരക്ഷാ അധികാരികൾ തമ്മിൽ സഹകരിച്ച് പ്രവർത്തിക്കും. മെഡിക്കൽ പരിശോധനയ്ക്ക് ശേഷം മരണകാരണം വ്യക്തമാകുമെന്നും അധികൃതർ പറഞ്ഞു.
.
‘യുവതി തൻ്റെ ഭർത്താവിനോടൊപ്പം സൌദിയിൽ ആയിരുന്നു. അവർക്കിടയിൽ തർക്കം ഉടലെടുത്തപ്പോൾ ഇരുവരും കുവൈത്തിലേക്ക് മടങ്ങി. യാത്രമധ്യേ യുവതി പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിനായി സൗദി പ്രദേശത്തെ ശൗചാലയങ്ങളിലൊന്നിൽ പ്രവേശിച്ചു. ഈ സമയം ഭർത്താവ് അവളെ അവിടെ ഉപേക്ഷിച്ച് കുവൈത്തിലേക്ക് കടന്നുവെന്നാണ് സംഭവത്തെ കുറിച്ച് കുവൈത്തി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
.
സൗദി ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിന് സൗദ് ബിന് നായിഫ് രാജകുമാരന് കുവൈത്ത് വിദേശകാര്യ മന്ത്രി ഷെയ്ഖ് ഫഹദ് അല് യൂസഫുമായി ഇത് സംബന്ധിച്ച് ടെലിഫോണിൽ ചർച്ച നടത്തി. സൗദി ആഭ്യന്തര മന്ത്രാലയത്തിന് അയച്ച പ്രസ്താവനയിൽ ഷെയ്ഖ് ഫഹദ് അൽ യൂസഫ്, സംഭവത്തിൽ സ്വീകരിച്ച് വരുന്ന നടപടികൾക്കും വേഗതക്കും സൗദി പ്രധാനമന്ത്രിയോട് നന്ദിയും അറിയിക്കുകയും ചെയ്തു.
.