സൗദിയിൽ ജലസംഭരണിയിൽ വീണ് യുവാവിന് ദാരുണാന്ത്യം

ജുബൈൽ: സൗദിയിലെ ജുബൈലിന് സമീപം ജലസംഭരണിയിൽ വീണ് ഇന്ത്യക്കാരനായ യുവാവ് മരിച്ചു. ഉത്തർപ്രദേശ്‌ സ്വദേശി സുനിൽ രാമായൺ സിങ്​ (28) ആണ് മരിച്ചത്.

 

അൽ സറാർ-അൽഹന സെൻ്ററിൽ നിന്ന് ഒരു കിലോമീറ്റർ കിഴക്കായി എട്ടു മീറ്റർ നീളമുള്ള വാട്ടർ ടാങ്കിൽ മരിച്ചുകിടക്കുന്ന നിലയിലാണ് സുനിലിനെ കണ്ടെത്തിയത്. സൗദി സിവിൽ ഡിഫൻസും റെഡ് ക്രെസൻറും ഫോറൻസിക് വിദഗ്ദ്ധരും സംഭവസ്ഥലത്തെത്തി തുടർനടപടി സ്വീകരിച്ചു.‌

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു. ഔദ്യോഗിക നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്നും നടപടികൾക്ക്​ നേതൃത്വം നൽകുന്ന സലിം ആലപ്പുഴ പറഞ്ഞു.

.

Share
error: Content is protected !!