കാർ കഴുകാത്തതിന് ബംഗ്ലാദേശ് പൗരനെ ക്രൂരമായി മർദ്ദിച്ചു; കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന് ഏഴ് വർഷം തടവ്
കുവൈറ്റ് സിറ്റി: കാർ കഴുകാത്തതിന് ബംഗ്ലാദേശ് പൗരനെ ക്രൂരമായി മർദ്ദിച്ചു. സംഭവത്തിൽ കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന് ഏഴ് വർഷം തടവ് ശിക്ഷ വിധിച്ചു.
ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ്റെ ക്രൂരമായ മർദ്ദനമേറ്റ ബംഗ്ലാദേശ് പൗരന് ശരീരത്തിൽ മാരകമായ പരിക്കേറ്റതായും, അത് മൂലം സ്ഥിര വൈകല്യം സംഭവിച്ചതായുമാണ് പബ്ലിക് പ്രോസിക്യൂഷൻ നൽകിയ റിപ്പോർട്ട്. ശരീരത്തിൽ പകുതിയോളം ഭാഗങ്ങളിലും പരിക്കേറ്റതായും റിപ്പോർട്ടിൽ സൂചനയുണ്ട്. ഇതിനെ തുടർന്നാണ് ഉദ്യോഗസ്ഥന് ഏഴ് വർഷം തടവ് ശിക്ഷ വിധിച്ചത്.
.