സൗദിയിൽ ഹൗസ്‌ ഡ്രൈവർ ഉൾപ്പെടെയുള്ള ഗാർഹിക വിസയിലെത്തിയവരെ പുറത്ത് ജോലി ചെയ്യാൻ അനുവദിച്ചു; നിരവധി സ്‌പോൺസർമാർക്കെതിരെ നടപടി സ്വീകരിച്ചു

സൗദിയിൽ ഗാർഹിക വിസയിലെത്തിയ വിദേശികളെ സ്വന്തം നിലക്ക് ജോലിചെയ്യാനും മറ്റു മേഖലകളിൽ ജോലി ചെയ്യാനും അനുവദിച്ചതിന് നിരവധി സ്പോണ്സർമാർക്കെതിരെ നടപടി സ്വീകരിച്ചതായി മന്ത്രാലയം വ്യക്തമാക്കി.  ഇത്തരത്തിൽ  ഗാർഹിക തൊഴിലാളി നിയമങ്ങൾ ലംഘിച്ചതിന് 23 തൊഴിലുടമകൾക്കെതിരെ പിഴ ചുമത്തുമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.

.

വീട്ട് ജോലിക്കാരുടെ സേവനങ്ങൾ മൂന്നാം കക്ഷിക്ക് നൽകുക, ഗാർഹിക തൊഴിലാളികളെ സ്വന്തം നിലക്ക് ജോലി ചെയ്യാൻ അനുവദിക്കുക, നേരത്തെ കാരാറിൽ രേഖപ്പെടുത്താത്ത ജോലിക്ക് അവരെ നിയോഗിക്കുക തുടങ്ങിയ ലംഘനങ്ങൾക്കാണ് പ്രധാനമായും തൊഴിലുടമകൾക്കെതിരെ പിഴ ചുമത്തിയത്. കൂടാതെ കൂടൂതൽ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് ഇവർക്ക് വിലക്കേർപ്പെടുത്തുകയും ചെയ്തു.  തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിൻ്റെ  നിയമങ്ങളും തൊഴിൽ സേവനങ്ങളും പാലിക്കാത്തതിനും ഒമ്പത് റിക്രൂട്ട്മെന്റ് ഏജൻസികളുടെ ലൈസൻസുകൾ സസ്പെൻഡ് ചെയ്യാനും മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. തൊഴിലുടമകളുടെ പരാതികൾ പരിഹരിക്കാതിരിക്കുക, ഉപഭോക്താക്കൾക്ക് പണം തിരിച്ച് നൽകാതിരിക്കുക തുടങ്ങിയ കുറ്റങ്ങൾക്കാണ് റിക്രൂട്ട്മെന്റ് ഏജൻസികൾക്കെതിരായ നടപടി.

.

ഹൗസ് ഡ്രൈവർ, ഹാരിസ്, വീട്ടിലെ ഇലക്ട്രീഷ്യൻ എന്നിങ്ങിനെയുള്ള ഗാർഹിക തൊഴിലാളി വിസകളിലെത്തിയവർ സ്പോണ്സറുടെ കീഴിലല്ലാതെ (വീട്ടിലല്ലാതെ) സ്വന്തം നിലക്കോ മറ്റാർക്കെങ്കിലും വേണ്ടിയോ ജോലി ചെയ്യുന്നത് ശിക്ഷാർഹമാണെന്ന് നേരത്തെ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു. മലയാളികളുൾപ്പെടെ നിരവധി പേർ ഈ രീതി സ്വീകരിച്ചുകൊണ്ട് പലസ്ഥലങ്ങളിലും ജോലി ചെയ്യുന്നുണ്ട്. ഭീമമായ ലെവിയിൽ നിന്ന് ഇളവ് നേടാനായി ഗാർഹിക വിസകളിലെത്തി ജോലി ചെയ്യുന്നവരും നിരവധിയുണ്ട്. ഇത്തരത്തിൽ ജോലി ചെയ്യുന്നതുൾപ്പെടെ മന്ത്രാലയം നിരീക്ഷിച്ച് വരികയാണ്. അതിൻ്റെ ഭാഗമായാണ് 23 സ്പോണ്സർമാർക്ക് പിഴ ചുമത്തിയതും റിക്രൂട്ട്മെൻ്റിന് വിലക്കേർപ്പെടുത്തിയതും.

.

റിക്രൂട്ട്മെന്റ് മേഖലയിൽ തുടർച്ചയായി നടത്തിയ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടികൾ സ്വീകരിച്ചതെന്ന് മന്ത്രാലയം വ്യക്താക്കി. റിക്രൂട്ട്മെന്റ് രീതിയിലും തൊഴിൽ സേവനങ്ങൾ നൽകുന്നതിലും ഉള്ള നിയന്ത്രണങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നിരീക്ഷണം ശക്തമായി തുടരും. ഇത്  ഇത് തൊഴിലുടമകളുടെ അവകാശങ്ങൾ സംരക്ഷിക്കുകയും “മുസനെഡ് പ്ലാറ്റ്ഫോം” വഴി ഈ മേഖലയെ വികസിപ്പിക്കുകയും ചെയ്യുമെന്നും മന്ത്രാലയം വ്യക്തമാക്കി.

.

റിക്രൂട്ട്മെന്റ് മേഖല വികസിപ്പിക്കുന്നതിനും വ്യക്തികൾക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും മന്ത്രാലയം ശ്രമങ്ങൾ തുടരും. തൊഴിലുടമക്കും തൊഴിലാളിക്കും ഇടയിൽ ഉണ്ടാകാനിടയുള്ള പരാതികളും തർക്കങ്ങളും കൈകാര്യം ചെയ്യുന്നതിനുള്ള സംവിധാനം കൂടുതൽ വികസിപ്പിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

റിക്രൂട്ട്മെന്റ് മേഖലയുമായി ബന്ധപ്പെട്ട എന്തെങ്കിലും ലംഘനങ്ങൾ കണ്ടെത്തിയാൽ  920002866 എന്ന നമ്പറിൽ വിളിച്ച് അറിയിക്കുകയോ,  അല്ലെങ്കിൽ സ്മാർട്ട് ഫോണുകൾ വഴി ലഭ്യമായ മുസാൻഡ് ആപ്ലിക്കേഷൻ വഴി റിപ്പോർട്ട് ചെയ്യുകയോ ചെയ്യണമെന്ന് മന്ത്രായം എല്ലാവരോടും ആഹ്വാനം ചെയ്തു. ഗാർഹിക തൊഴിൽ മേഖല കൂടുതൽ വ്യവസ്ഥാപിതമാക്കുന്നതിൻ്റെയും ആകർഷകമാക്കുന്നതിൻ്റെയും ഭാഗമായാണ് നിരീക്ഷണം ശക്തമാക്കാനുള്ള തീരുമാനം.

.

Share
error: Content is protected !!