യുഎഇയിലും ഇസ്ലാമിക് ന്യൂ ഇയർ അവധി പ്രഖ്യാപിച്ചു; ജൂലൈ 7ന് ശമ്പളത്തോടെയുള്ള അവധി. ദേശീയ ദിനത്തിന് 4 ദിവസം അവധി

ഹിജ്റി പുതുവർഷപ്പിറവിയോടനുബന്ധിച്ച് യുഎഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ജൂലൈ 7 ശമ്പളത്തോടെയുള്ള അവധിയായിരിക്കുമെന്ന് ഹ്യൂമൻ റിസോഴ്‌സ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം പ്രഖ്യാപിച്ചു. ജൂലൈ 7ന് മുഹറം 1 ആയി കണക്കാക്കിയാണ് അവധി നൽകുന്നത്.

.

യുഎഇയിൽ, ഈ വർഷം അവസാനിക്കുന്നതിന് മുമ്പ് താമസക്കാർക്ക് രണ്ട് അവധി ദിനങ്ങൾ കൂടി ലഭിക്കും. റബീഉൽ അവ്വൽ 12ന് മുഹമ്മദ് നബി (സ) യുടെ ജന്മദിനത്തോടനുബന്ധിച്ചുള്ളതാണ് ഒന്ന്. കൂടാതെ ദേശീയ ദിനാഘോഷത്തിൻ്റെ ഭാഗമായുള്ള അവധിയും ലഭിക്കും.  ഡിസംബർ 2, 3 തീയതികൾ (തിങ്കൾ, ചൊവ്വ) ദിവസങ്ങളിലാണ് ദേശീയദിനാഘോഷം വരുന്നത്. ഇത് വാരാന്ത്യ അവധിയായ  ശനി,ഞായർ ദിവസങ്ങളോട് ചേർന്ന് വരുന്നതോടെ തുടർച്ചയായ നാല് ദിവസത്തെ അവധി ലഭിക്കും.

.

നേരത്തെ ഒമാനും ജൂലൈ 7ന് പൊതു-സ്വകാര്യ മേഖലസ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു. ഒമാനിൽ ജൂലൈ 7ന് ഞായറാഴ്ച അവധി ലഭിക്കുന്നതോടെ സർക്കാർ ജീവനക്കാർക്കും ആഴ്ചയിൽ 5 ദിവസത്തെ പ്രവൃത്തി ദിനത്തിൽ പ്രവർത്തിക്കുന്ന സ്വകാര്യ മേഖലയിലെ കമ്പനികൾക്കും നീണ്ട വാരാന്ത്യ അവധിയാകും ലഭിക്കുക.

.

Share
error: Content is protected !!