സൗദിയിൽ സാമ്പത്തിക വിവരങ്ങൾ സമർപ്പിക്കാത്ത സ്ഥാപനങ്ങൾക്ക് ഇന്ന് മുതൽ പിഴ ചുമത്തും – വാണിജ്യ മന്ത്രാലയം

സൗദിയിൽ കമ്പനി നിയമപ്രകാരം സാമ്പത്തിക സ്റ്റേറ്റ്മെൻ്റ്  ഫയൽ ചെയ്യാത്ത സ്വാകര്യ മേഖലയിലെ കമ്പനികൾക്ക് ഇന്ന് മുതൽ നേരിട്ട് പിഴ ചുമത്തുമെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു. നിയമം ഇന്ന് 2024, ജൂലൈ 1) മുതൽ പ്രാബല്യത്തിൽ വന്നതായി വാണിജ്യ മന്ത്രി ഡോ. മാജിദ് ബിൻ അബ്ദുല്ല അൽ-ഖസാബി വ്യക്തമാക്കി.

.

രാജ്യത്ത് നിലവിലെ  നിയമപ്രകാരം അക്കൗണ്ടിംഗ് മാനദണ്ഡങ്ങൾക്കനുസൃതമായി ഓരോ സാമ്പത്തിക വർഷത്തിന്റെയും അവസാനത്തിൽ കമ്പനിയുടെ സാമ്പത്തിക വിവരങ്ങൾ (സ്റ്റേറ്റ്മെൻ്റ്) തയ്യാറാക്കുകയും,  ഈ സ്റ്റേറ്റ്മെൻ്റ്  അറ് മാസത്തിനുള്ളിൽ മന്ത്രാലയത്തിന് സമർപ്പിക്കുകയും വേണം. ഇതിൽ വീഴ്ച വരുത്തുന്ന ഏതൊരാൾക്കും പിഴ ചുമത്തുമെന്ന് മന്ത്രാലയം അറിയിച്ചു.

.

സാമ്പത്തിക സ്റ്റേറ്റ്മെൻ്റ് ഫയൽ ചെയ്യാത്ത സ്ഥാപനങ്ങൾക്ക് വിവിധ കാറ്റഗറികളായാണ് പിഴ നിശ്ചയിച്ചിട്ടുള്ളത്. 5 ലക്ഷം റിയാലിൽ താഴെ മുലധനമുള്ള ഒരു മാനേജർ ഉള്ള കമ്പനിയാണെങ്കിൽ 8,000 റിയാലാണ് പിഴ ചുമത്തുക. എന്നാൽ  5 ലക്ഷം റിയാലിൽ താഴെ മൂലധനമുള്ള രണ്ടോ അതിലധികമോ മാനേജർമാരുളള കമ്പനിയാണെങ്കിൽ  4,000 റിയാലാണ് പിഴ.

.

അതേ സമയം 5 ലക്ഷം റിയാലോ അതിൽ കൂടുതലോ മൂലധനമുള്ള സിംഗിൾ മാനേജർ കമ്പനിക്ക് 12,000 റിയാലും 5 ലക്ഷം റിയാലോ അതിൽ കൂടുതലോ മൂലധനമുള്ള ഒന്നിലധികം മാനേജർമാരുള്ള കമ്പനികൾക്ക്  6,000 റിയാലും പിഴ ചുമത്തും.

.

കമ്പനിയുടെ മൂലധനം 5 ദശലക്ഷം റിയാലിൽ താഴെയാണെങ്കിൽ 15,000 റിയാലും, കമ്പനിയുടെ മൂലധനം 5 ദശലക്ഷം റിയാലോ അതിൽ കൂടുതലോ ആണെങ്കിൽ  20,000 റിയാൽ വീതവും പിഴയൊടുക്കേണ്ടി വരും.

നേരത്തെ നടത്തിയ നിയമലംഘനത്തെ തുടർന്ന് സാമ്പത്തിക വർഷത്തിന്റെ സ്റ്റാറ്റ്യൂട്ടറി കാലയളവിൽ സാമ്പത്തിക വിവരങ്ങൾ ഫയൽ ചെയ്യാത്ത കുറ്റം ആവർത്തിച്ചാൽ പിഴ 50% വർദ്ധിപ്പിക്കും.

.

Share
error: Content is protected !!