അവധി ആഘോഷിക്കാനെത്തിയതാണ്, പക്ഷേ കാത്തിരുന്നത് വൻ ദുരന്തം; പിഞ്ചുകുട്ടിയടക്കം 5 പേർ ഒലിച്ചുപോയത് മരണമുഖത്തേക്ക്, കൂടുതൽ വിവരങ്ങൾ പുറത്ത് – വീഡിയോ
മുംബൈ: ലോണാവാലയിൽ കനത്ത മഴയെ തുടർന്ന് വെള്ളച്ചാട്ടത്തിൽ കുടുംബം ഒലിച്ചുപോയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഏഴംഗ കുടുംബമാണ് ഒലിച്ചുപോയത്. മലവെള്ളപ്പാച്ചിലിൽപ്പെട്ട് കാണാതായവരിൽ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ഒൻപതു വയസ്സുകാരിയുടെ മൃതദേഹമാണു കണ്ടെത്തിയത്. ഇതോടെ മരണം അപകടത്തിൽപ്പെട്ടു കാണാതായ നാലു വയസ്സുകാരിക്കായുള്ള തിരച്ചിൽ തുടരുകയാണ്. അഞ്ച് പേരും മരിച്ചതായും റിപ്പോർട്ടുകളുണ്ട്. രണ്ട് പേർ മാത്രമാണ് രക്ഷപ്പെട്ടത്.
.
പുനെ സ്വദേശികളായ ഷാഹിസ്ത അൻസാരി (36), അമീമ അൻസാരി (13), ഉമേര അൻസാരി (8), മരിയ സയ്യദ് (9) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. അദ്‌നാൻ അൻസാരി (4) എന്ന കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. പൂനെ സിറ്റിയിലെ സയ്യദ് നഗർ പ്രദേശത്താണ് കുടുംബം താമസിക്കുന്നത്.
This is what the administration and locals warn you about. Water levels in typically dry streams and rivers can rise instantly due to rain, even in distant areas. Please stay aware and avoid such activities. #Lonavala
pic.twitter.com/L3ddQ2jmxD— Nikhil saini (@iNikhilsaini) July 1, 2024
80 കിലോമീറ്റർ അകലെയുള്ള ഹിൽ സ്റ്റേഷനിൽ അവധിക്കാലം ആഘോഷിക്കാനെത്തിയതായിരുന്നു ഇവർ. നിരവധി വിനോദസഞ്ചാരികൾ ഈ സമയം പ്രദേശത്തുണ്ടായിരുന്നു. ഇതിനിടെ ഇവർ എല്ലാവരും ബുഷി അണക്കെട്ടിന് സമീപത്തെ വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങി. എന്നാൽ, കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ ഡാമിൽ നീരൊഴുക്ക് വർധിച്ചതോടെ വെള്ളച്ചാട്ടത്തിന്റെ ശക്തി വർധിച്ചത് പെട്ടെന്നായിരുന്നു. ഇതോടെ ഇവർ കുടുങ്ങി. രക്ഷപ്പെടാനായി വെള്ളച്ചാടത്തിന് നടുവിലെ പാറയിൽ എല്ലാവരും കയറി നിന്നു. പരസ്പരം കൈകൾ ചേർത്ത് കെട്ടിപ്പിടിച്ച് വെള്ളത്തിൻ്റെ കുത്തൊഴുക്കിനെ പരമാവധി ചെറുത്തു നിന്നു. പക്ഷേ ഒഴുക്ക് വർധിച്ചതോടെ പാറയും മുങ്ങി. അതോടെ എല്ലാവരും ഒഴുക്കിൽപ്പെടുകയായിരുന്നു.
.
കുടുംബം അപകടത്തിൽപ്പെടുന്നതിന്റെ ഭയാനകമായ ദൃശ്യങ്ങൾ പുറത്തുവന്നു. അപകടത്തിൽപ്പെട്ടവർ വെള്ളച്ചാട്ടത്തിനു നടുവിലുള്ള ഒരു പാറയിൽ നിൽക്കുകയും പരസ്പരം മുറുകെ പിടിക്കുകയും കരയിലേക്ക് കയറാൻ ശ്രമിക്കുന്നതുമെല്ലാം വിഡിയോയിൽ കാണാം. എന്നാൽ കുത്തിയൊലിച്ചെത്തിയ വെള്ളത്തിന്റെ ശക്തി അവരെ കീഴടക്കുകയായിരുന്നു. സഹായത്തിനായി കുടുംബം നിലവിളിക്കുന്നുണ്ടെങ്കിലും ഒഴുക്കിൽപ്പെട്ടുപോയി.
.
യാതൊരു വിധത്തിലുള്ള സുരക്ഷ മാനദണ്ഡങ്ങളും ഇല്ലാതെയാണ് ഇവർ വെള്ളച്ചാട്ടത്തിൽ ഇറങ്ങിയത്. ലോണാവാല പോലീസും എമർജൻസി സർവീസുകളും മുങ്ങൽ വിദഗ്ധരും രക്ഷാപ്രവർത്തകരും ഉൾപ്പെട്ട രക്ഷാപ്രവർത്തനം ആരംഭിച്ചു. കാണാതായ കുട്ടികളെ കണ്ടെത്താൻ തിങ്കളാഴ്ചയും തിരച്ചിൽ തുടരുകയാണ്. കൂടുതൽ ദുരന്തങ്ങൾ ഉണ്ടാകാതിരിക്കാൻ ഈ പ്രദേശങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. കുടുംബത്തിൻ്റെ അവസാന നിമിഷങ്ങളുടെ ഭയാനകമായ ദൃശ്യങ്ങൾ പുറത്തുവന്നു.
.
സഹായത്തിനായി നിലവിളിക്കുന്നുണ്ടെങ്കിലും കനത്ത മഴയും ഒഴുക്കും കാരണം ആർക്കും എത്തിപ്പെടാനാകുമായിരുന്നില്ല. സമീപത്തുള്ളവർ സഹായിക്കാനായി ശ്രമിക്കുന്നുണ്ടായിരുന്നുവെങ്കിലും, അവർ നിസ്സഹായരായിരുന്നു. ഒഴുക്കിൽപ്പെട്ടവരെല്ലാം വെള്ളച്ചാട്ടത്തിലേക്ക് വഴുതിവീണ് താഴെയുള്ള റിസർവോയറിൽ മുങ്ങിമരിക്കുകയായിരുന്നെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
.
Whole video and background of tragic incident
This incident occurred in Lonavala where an entire family lost their lives during a monsoon trip. Five people were swept into the Bhushi Dam from a waterfall’s flow behind it. The bodies of Three have been found, while the search for… pic.twitter.com/fFlUIvIxvQ
— Saurabh Koratkar (@saurabhkoratkar) June 30, 2024
.
പരിചയമില്ലാത്ത സ്ഥലങ്ങളിലേക്ക് വിനോദയാത്ര പോകുന്നവർ ആ പ്രദേശങ്ങളിലെ കാലാവസ്ഥയെ കുറിച്ചും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളെ കുറിച്ചും കൃത്യമായി മനസിലാക്കണം. ആവശ്യമായ മുൻകരുതലെകൾ സ്വീകരിക്കാതെ അപകട സാധ്യതയുള്ള പ്രദേശങ്ങളിലേക്ക് പോകരുത്. കുടുംബത്തോടൊപ്പവും മറ്റും വിനോദയാത്ര പോകുന്നവർ ഇത്തരം കാര്യങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തേണ്ടത് അത്യാവശ്യമാണ്.
.
Pingback: വെള്ളച്ചാട്ടം കാണാനെത്തിയപ്പോൾ അപ്രതീക്ഷിത മലവെള്ളപ്പാച്ചിൽ; പരസ്പരം കെട്ടിപ്പിടിച്ച് നിന