സൗദിയിൽ പാചകവാതക വില വർധിപ്പിച്ചു

സൗദിയിൽ പാചകവാതക വിലയിൽ വർധന. പ്രാദേശിക വിപണിയിൽ സൗദി അരാംകോ ദ്രവീകൃത പെട്രോളിയം ഗ്യാസിൻ്റെ വില ലിറ്ററിന് 9.5% വർധിപ്പിച്ച് 1.04 റിയാലായി ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പാചക വാതകത്തിനും വില വർധിപ്പിച്ചത്.

പാചക വാതക സിലിണ്ടറിന് രണ്ട് റിയാലാണ് വർധിപ്പിച്ചത്. 21.85 റിയാലായിരിക്കും ഇനി പാചക വാതക സിലിണ്ടറിൻ്റെ വിലയെന്ന് നാഷണൽ ഗ്യാസ് ആൻഡ് മാനുഫാക്ചറിംഗ് കമ്പനി (ഗാസ്കോ) അറിയിച്ചു.

നേരത്തെ മൂല്യവർധിത നികുതി ഉൾപ്പെടെ ഗ്യാസ് സിലിണ്ടർ റീഫിൽ ചെയ്യുന്നതിന്, 19.85 റിയാലായിരുന്നു ഈടാക്കിയിരുന്നത്. വിതരണ കേന്ദ്രങ്ങളിൽ നിന്ന് വിൽപന കേന്ദ്രങ്ങളിലേക്കുള്ള ഗതാഗത ഫീസ് ഒഴികെയാണിത്.

ഇതിന് പകരമായി ഇനി മുതൽ 21.85 റിയാലും ഗതാഗത ഫീസും നൽകേണ്ടി വരും.

Updating…

 

Share
error: Content is protected !!