തവക്കല്‍ന ആപ്പില്‍ പുതിയ അപ്ഡേറ്റ്. ഇന്ത്യ ഉള്‍പ്പെടെ ഓരോ രാജ്യത്തേക്കും യാത്ര ചെയ്യുമ്പോള്‍ പാലിക്കേണ്ട കോവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ ആപ്പില്‍ ഉള്‍പ്പെടുത്തി.
റിയാദ്: അന്താരാഷ്ട്ര യാത്രക്കാര്‍ പാലിക്കേണ്ട കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ കൂടി ഉള്‍പ്പെടുത്തി തവക്കല്‍നാ ആപ്പ് അപ്ഡേറ്റ് ചെയ്തു. വിദേശ യാത്രക്കാര്‍ക്ക് ഓരോ രാജ്യവും നിഷ്കര്‍ഷിക്കുന്ന മാര്‍ഗ നിര്ദേശങ്ങള്‍ ആണ് തവക്കല്‍നയില്‍ പുതുതായി ഉള്‍പ്പെടുത്തിയത്.
തവക്കല്‍നാ ആപ്പ് തുറന്ന് സര്‍വീസസ് സെലക്ട് ചെയ്താല്‍ ട്രാവല്‍ സര്‍വീസസ് എന്ന കാറ്റഗറിയില്‍ Health Travel Requirement എന്ന ഓപ്ഷന്‍ കാണാം. ഇതില്‍ ക്ലിക്ക് ചെയ്ത ശേഷം നാഷണാലിറ്റി, പുറപ്പെടുന്ന രാജ്യം, യാത്ര അവസാനിക്കുന്ന രാജ്യം, പുറപ്പെടുന്ന തിയ്യതി, വിമാനം ഇറങ്ങുന്ന തിയ്യതി എന്നിവ സെലക്ട് ചെയ്താല്‍ ആ രാജ്യത്തെ മാര്‍ഗ നിര്ദേശങ്ങള്‍ അറിയാം. രാജ്യം മാപ്പില്‍ നിന്നു നേരിട്ടു സെലക്ട് ചെയ്യാനും സാധിക്കും.
ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനിടയില്‍ RTPCR പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശം വെക്കണമെന്ന് മാര്‍ഗ നിര്‍ദേശങ്ങളില്‍ പറയുന്നു. സൌദിയില്‍ നിന്നുള്ളവര്‍ വാക്സിന്‍ എടുത്താല്‍ മതിയെന്നും കോവിഡ് പരിശോധന നടത്തേണ്ടത്തില്ലെന്നുമാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പരിഷ്കരിച്ച മാനദണ്ഡങ്ങളില്‍ പറയുന്നത്. എന്നാല്‍ ഇക്കാര്യം തവക്കല്‍നയില്‍ പറയുന്നില്ല.