ഇ-സ്‌പോർട്‌സ് ലോകകപ്പ് സൗദിയിലെ റിയാദിൽ ജൂലൈ 3 മുതൽ; പബ്ജി ഉൾപ്പെടെ 20 ലധികം മത്സരങ്ങൾ, 60 മില്യൺ ഡോളറിൻ്റെ സമ്മാനങ്ങൾ

റിയാദ്: ഇലക്ട്രോണിക് സ്‌പോർട്‌സ് ലോകകപ്പ് സൗദി തലസ്ഥാനമായ റിയാദിൽ നടക്കുമെന്ന് ജനറൽ എൻ്റർടൈൻമെൻ്റ് അതോറിറ്റി മേധാവി കൗൺസിലർ തുർക്കി അൽ ഷെയ്ഖ് അറിയിച്ചു. ജൂലൈ 3 മുതൽ ഓഗസ്റ്റ് 25 വരെയാണ് ഇ-സ്‌പോർട്‌സ് ലോകകപ്പ്  അരങ്ങേറുക.

.

30 രാജ്യാന്തര ടീമുകളും 1500ലധികം പ്രൊഫഷണലുകളും പങ്കെടുക്കുന്ന ഇലക്ട്രോണിക് സ്‌പോർട്‌സ് ലോകകപ്പിൽ ഗെയിമിംഗ് ലോകത്ത്, ലോക ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനങ്ങളാണ് നൽകുക. ഏകദേശം 60 ദശലക്ഷം ഡോളറിൻ്റെ സമ്മാനങ്ങൾ നൽകുമെന്നും തുർക്കി അൽ ഷെയ്ഖ് പറഞ്ഞു.

.

റിയാദിലെ ബൊളിവാർഡ് രണ്ട് മാസത്തേക്ക് “ഗെയിമിംഗ്”, “ബ്രാൻഡിംഗ്,” കച്ചേരികൾ, നാടകങ്ങൾ തുടങ്ങിയകൊണ്ട് നിറയും. യുവാക്കളും യുവതികളും ആഗ്രഹിക്കുന്ന എല്ലാ പരിപാടികളും ബൊളിവാർഡിൽ അരങ്ങേറുമെന്നും, രസകരമായ പരിപാടികളിൽ പങ്കെടുക്കാത്തവർക്ക് വലിയ നഷ്ടമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

.

എംബിസി ആക്ഷൻ” ചാനൽ “എംബിസി ഗെയിമിംഗ്” ആയി മാറ്റും. കൂടാതെ  ടൂർണമെൻ്റ് തത്സമയം സംപ്രേക്ഷണം ചെയ്യുമെന്നും സൗദി, അറബ് യുവാക്കൾക്ക് വിജയം ആശംസിച്ചുകൊണ്ട് ആഗോളതലത്തിൽ ഇത് സംപ്രേക്ഷണം ചെയ്യാമെന്നും അൽ-ഷൈഖ് വിശദീകരിച്ചു.

.

ഇലക്ട്രോണിക് സ്‌പോർട്‌സ് വേൾഡ് കപ്പ് ഫൗണ്ടേഷൻ അടുത്തിടെ ടൂർണമെൻ്റിൻ്റെ ഔദ്യോഗിക ഷെഡ്യൂൾ പ്രഖ്യാപിച്ചിരുന്നു. അതിൽ ലോകത്തിലെ ഏറ്റവും പ്രശസ്തമായ വിവിധ ഗെയിമുകളിൽ 20 മത്സരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

“അപെക്‌സ് ലെജൻഡ്‌സ്, കൗണ്ടർ-സ്ട്രൈക്ക് 2, ഡോട്ട 2, ഇഎ സ്‌പോർട്‌സ് എഫ്‌സി 24, ഫോർട്ട്‌നൈറ്റ്, ഫ്രീ ഫയർ, ഹോണർ ഓഫ് കിംഗ്‌സ്, ലീഗ് ഓഫ് ലെജൻഡ്‌സ്, മൊബൈൽ ലെജൻഡ്‌സ് ബാംഗ് ബാംഗ്, ഓവർവാച്ച് 2, PUBG ബാറ്റിൽ ഗ്രൗണ്ട്, PUBG മൊബൈൽ, ടോം ക്ലാൻസിയുടെ റെയിൻബോ 6 സീജ്, റെയിൻസ്‌പോർട്ട്, റോക്കറ്റ് ലീഗ്, സ്റ്റാർക്രാഫ്റ്റ് 2, സ്ട്രീറ്റ് ഫൈറ്റർ 6, ടീം ഫൈറ്റ്. , ടെക്കൻ 8.” എന്നിവയാണ് പ്രധാന മത്സരങ്ങൾ.

.

 

Share
error: Content is protected !!