ഗേറ്റിനുള്ളിൽ കുടുങ്ങി മരിച്ച ഒമ്പത് വയസുകാരൻ്റെയും, മരണവാർത്ത താങ്ങാനാകാതെ കുഴഞ്ഞ് വീണ് മരിച്ച ഉമ്മൂമ്മയുടെയും മൃതദേഹങ്ങൾ കബറടക്കി

മലപ്പുറം തിരൂർ വൈലത്തൂരിൽ റിമോര്‍ട്ട് കണ്‍ട്രോള്‍ ഗേറ്റിന് ഇടയില്‍ കുടുങ്ങി മരിച്ച ഒമ്പതു വയസുകാരന്‍റേയും മുത്തശ്ശി ആസ്യയുടേയും മൃതദേഹങ്ങൾ ഖബറടക്കി. ചിലവിൽ ജുമാ മസ്ജിദിലായിരുന്നു ഖബറടക്കം. സിനാൻ്റെ സഹപാഠികളും കൂട്ടുകാരും കുടുംബവും നാട്ടുകാരുമുൾപ്പെടെ വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിലായിരുന്നു ഖബറടക്കം.

.

വ്യാഴാഴ്ച്ച അയല്‍പക്കത്തെ വീട്ടിലെ റിമോര്‍ട്ട് കണ്‍ട്രോള്‍ ഗേറ്റിന് ഇടയില്‍ കുടുങ്ങിയാണ് അബ്ദുള്‍ ഗഫൂര്‍-സജ്നാ ദമ്പതികളുടെ മകന്‍ മുഹമ്മദ് സിനാന്‍ (9) അപകടത്തില്‍പ്പെട്ടത്. ഈ വീട്ടിലെ ഗേറ്റ് തുറന്ന് പള്ളിയിലേക്ക് പോകുന്നതിനിടെ ഗേറ്റിൽ കുടുങ്ങുകയായിരുന്നു. ഏറെനേരം ഗേറ്റിൽ കുടുങ്ങിക്കിടന്ന കുട്ടിയെ അതുവഴിയെത്തിയവരാണ് കണ്ടത്. ഉടൻ തന്നെ ഗേറ്റിൽ നിന്ന് രക്ഷപ്പെടുത്തി സ്വകാര്യ ക്ലിനിക്കിലും പിന്നീട് കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

.

ഗേറ്റ് പെട്ടെന്ന് അടയുകയും കുട്ടി ഗേറ്റിൽ കുടുങ്ങുകയുമായിരുന്നു. ഗുരുതർമായി പരിക്കേറ്റ നിലയിലായിരുന്നു കുട്ടിയുണ്ടായിരുന്നത്. ഗേറ്റിന് സാങ്കേതി തകരാർ ഉള്ളതായാണ് സംശയം. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. അപകടം നടന്ന വീട്ടിലെ എല്ലാവരും ഹജ്ജിനു പോയതിനാൽ അപകടം സംഭവിച്ച സമയത്ത് വീട്ടിലോ പരിസരത്തോ ആരും ഉണ്ടായിരുന്നില്ല. തിരൂര്‍ ജില്ലാ ആശുപത്രിയിലായിരുന്നു മുഹമ്മദ് സിനാന്‍റെ പോസ്റ്റുമോര്‍ട്ടം നടന്നത്. രണ്ട് ഭാഗത്തുനിന്നുമുള്ള സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കഴുത്തിനേറ്റ ഗുരുതര പരിക്കാണ് മരണ കാരണമായതെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കഴുത്ത് ഒടിഞ്ഞിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്.

.

തിരൂര്‍ ആലിന്‍ ചുവട് എംഇടി സെന്‍ട്രല്‍ സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് സിനാന്‍. സിനാന്റെ മരണത്തില്‍ മനംനൊന്ത് മുത്തശ്ശി ചെങ്ങണക്കാട്ടിൽ കുന്നശ്ശേരി ആസിയ (55)  ഇന്ന് രാവിലെ മരിക്കുകയായിരുന്നു. സിനാന്‍ അപകടത്തില്‍പ്പെട്ടതറിഞ്ഞ് ഇന്നലെ രാത്രി 12 മണിയോടെ ആശുപത്രിയില്‍ എത്തിയ ആസ്യ, മരണവാര്‍ത്ത താങ്ങാനാകാതെ കുഴഞ്ഞുവീഴുകയായിരുന്നു. സിനാന്‍റെ പിതാവ് ഗഫൂറിന്‍റെ ഉമ്മയാണ് ആസ്യ.

.

വ്യാഴാഴ്ച വൈകിട്ട് നാല് മണിക്കാണ് മുഹമ്മദ് സിനാൻ എന്ന നാലാം ക്ലാസുകാരൻ ഗേറ്റിനുള്ളില്‍ കുടുങ്ങി മരിച്ചത്. റിമാട്ട് കൺട്രോള്‍ ഉപയോഗിച്ചും സ്വിച്ച് ഉപയോഗിച്ചും പ്രവര്‍ത്തിക്കാവുന്ന അയല്‍വീട്ടിലെ ഗേറ്റിലാണ് സിനാൻ കുടുങ്ങിയത്. സ്വിച്ച് അമര്‍ത്തി തുറന്ന ഗേറ്റിലൂടെ പുറത്തുകടക്കുന്നതിനിടെ ഗേറ്റ് അടയുകയും കുട്ടി അതിനിടയില്‍ കുടുങ്ങുകയുമായിരുന്നു.

.

ഇരുവരുടേയം മരണം കുടുബത്തിനേയും നാടിനേയും ദുഃഖത്തിലാഴ്ത്തി. കുഞ്ഞു സിനാൻ്റെ മൃതദേഹം കാണാൻ സഹപാഠികളും അധ്യാപകരും എത്തിയിരുന്നു.

.

 

Share
error: Content is protected !!