വളാഞ്ചേരിയിൽ വീട്ടിൽ അതിക്രമിച്ചു കയറിയ മൂന്നംഗ സംഘം യുവതിയെ ബലാത്സംഗം ചെയ്തു; രണ്ട് പേർ പിടിയിൽ

മലപ്പുറം: വളാഞ്ചേരിയില്‍ യുവതിയെ കൂട്ടബലാത്സംഗംചെയ്തതായി പരാതി. ഞായറാഴ്ച രാത്രി വീട്ടില്‍ അതിക്രമിച്ചുകടന്ന മൂന്നംഗസംഘം ബലാത്സംഗംചെയ്തുവെന്നാണ് പരാതി. വളാഞ്ചേരി സ്വദേശിനിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു.  യുവതിയെ ആശുപത്രിയില്‍പ്രവേശിപ്പിച്ചു.

.

പത്തനംതിട്ടയിൽ ജോലി ചെയ്യുന്ന യുവതി ബന്ധുവിന്റെ വീട്ടിൽ കഴിയുമ്പോഴാണ് ആക്രമണമുണ്ടായതെന്നാണു പരാതിയിൽ പറയുന്നത്. ഞായറാഴ്ച ബന്ധുവീട്ടിലായിരുന്നു യുവതി. ഇവിടെ മൂന്നുപേര്‍ അതിക്രമിച്ചുകയറി ലൈംഗികപീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി. വളാഞ്ചേരി പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ സംഭവം സ്ഥിരീകരിച്ചു.

രണ്ടുപേര്‍ പോലീസ് കസ്റ്റഡിയിലുണ്ട്. മറ്റൊരാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. പ്രതികളെക്കുറിച്ചു കൃത്യമായ സൂചനകൾ യുവതി പൊലീസിനു നൽകിയതായാണ് വിവരം. ആശുപത്രിയില്‍ ചികിത്സയിലുള്ള യുവതി ആരോഗ്യപ്രശ്‌നങ്ങള്‍ കാണിക്കുന്നുണ്ട്.

.

Share
error: Content is protected !!