മലപ്പുറത്ത് KSRTC ബസും ഓട്ടോയും കൂട്ടിയിടിച്ച് കുടുംബത്തിലെ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം

മലപ്പുറം: മേല്‍മുറിയില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു. പുല്‍പ്പറ്റ ഒളമതില്‍ സ്വദേശികളായ അഷ്‌റഫ് (44), ഭാര്യ സാജിത(37), മകള്‍ ഫിദ എന്നിവരാണ് മരിച്ചത്. ഫിദയെ പ്ലസ് വണ്ണിന് ചേര്‍ക്കാന്‍ മലപ്പുറം ഗേള്‍സ് ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലേക്ക് വരുന്നതിനിടയാണ് അപകടമുണ്ടായതെന്നാണ് വിവരം. ഉച്ചയ്ക്ക് 12.25 ഓടെയാണ് അപകടമുണ്ടായത്.

.

പാലക്കാടുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്നു കെഎസ്ആര്‍ടിസി ബസിലേക്ക് എതിര്‍ദിശയില്‍നിന്ന് വരികയായിരുന്ന ഓട്ടോറിക്ഷ ഇടിച്ചുകയറുകയായിരുന്നു. ഓട്ടോറിക്ഷ തെറ്റായ ദിശയിലാണ് സഞ്ചരിച്ചതെന്നാണ് അപകടത്തിന്റെ ദൃശ്യത്തില്‍നിന്ന് വ്യക്തമാകുന്നത്. സംഭവ സ്ഥലത്തുവെച്ച് തന്നെ രണ്ടുപേര്‍ മരിച്ചു. ഗുരതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിച്ചതിന് ശേഷമാണ് ഒരാള്‍ മരിച്ചത്.

.

പ്രൈവറ്റ് ഓട്ടോറിക്ഷയിലാണ് മരിച്ച കുടുംബം സഞ്ചരിച്ചിരുന്നത്.‌ കെഎസ്ആർടിസി ബസ് പെരിന്തൽമണ്ണ ഡിപ്പോയിൽനിന്നു വള്ളുവമ്പ്രത്തെ സർവീസ് സെന്ററിലേക്കു പോകുമ്പോഴായിരുന്നു അപകടം. യാത്രക്കാർ ഇല്ലായിരുന്നു. ഡ്രൈവർ മാത്രമേ ബസിലുണ്ടായിരുന്നുള്ളൂ.

ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷ പൂര്‍ണ്ണമായും തകര്‍ന്നു. മൃതദേഹങ്ങള്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

.

Share
error: Content is protected !!