അറഫ സംഗമം ആരംഭിച്ചു; മലയാളികളുൾപ്പെടെ മുഴുവൻ ഹാജിമാരും അറഫയിൽ – ലൈവ് വീഡിയോ

മക്ക: ഹജ്ജിൻ്റെ സുപ്രധാന ചടങ്ങായ അറഫ സംഗമം ആരംഭിച്ചു. സൌദിയിലെ മുതിര്‍ന്ന പണ്ഡിതനും മസ്ജിദുല്‍ ഹറമിലെ ഇമാമുമായ ശൈഖ് ഡോ: മാഹിര്‍ ബിന്‍ ഹമദ് അല്‍മുഹൈഖ്‌ലിയാണ് പ്രാർത്ഥനക്കും അറഫ പ്രഭാഷണത്തിനും നേതൃത്വം നല്‍കുന്നത്.

അറഫ സംഗമത്തിൻ്റെ തത്സമയ കാഴ്ചകൾ

 

 

പ്രാർഥനാനിർഭരമായ മനസ്സുമായി ലോകമെമ്പാടും നിന്നെത്തിയ ലക്ഷക്കണക്കിനു ഹജ് തീർഥാടകർ അറഫയിൽ സമ്മേളിച്ചിരിക്കുകയാണിപ്പോൾ. യൌമു തർവ്വിയയുടെ ഭാഗമായി ഇന്നലെ മിനയിൽ തങ്ങിയ ഹാജിമാർ, ഇന്നലെ രാത്രി മുതൽ തന്നെ മിനയിലേക്ക് നീങ്ങി തുടങ്ങിയിരുന്നു.

.

ഇന്നലെ മിനായിൽ തങ്ങിയ തീർഥാടകർ ഇന്ന് അറഫയിലെ നമിറ പള്ളിയിലെ പ്രാർഥനകളിൽ പങ്കെടുക്കും. കനത്ത ചൂടിലും ലക്ഷകണക്കിന് തീർഥാകരാണ് കാരുണ്യത്തിന്റെ മല എന്നറിയപ്പെടുന്ന ജബലുറഹ്മയിൽ പ്രാർഥനകളിൽ മുഴുകി കഴിയുന്നത്.

 

.

ഇന്ന് സൂര്യാസ്തമനത്തിന് ശേഷം ഹാജിമാർ അറഫയിൽനിന്നും  മുസ്ദലിഫയിലേക്കു നീങ്ങും. ഇന്ന് മുസ്ദലിഫയിൽ തങ്ങുന്ന തീർഥാകർ നാളെ പുലർച്ചെയോടെ മിനായിലേക്കു തിരിക്കും. മിനായിൽ പിശാചിൻ്റെ പ്രതീകമായ ജംറത്തുൽ അഖ്ബയിൽ കല്ലേറു കർമം നടത്തും.

.

.

തീര്‍ഥാടനത്തിനായി ലോകത്ത് ഏറ്റവും പേര്‍ ഒരേസമയം സംഗമിക്കുന്ന അപൂര്‍വ സ്ഥലം കൂടിയാണ് അറഫ. 160 തില്‍ പരം രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഇത്തവണ അറഫാ സംഗമത്തില്‍ പങ്കെടുക്കാനെത്തുന്നത്.

രോഗികളായി മദീനയിലെയും, ജിദ്ധയിലെയും ആശുപത്രികളില്‍ കഴിയുന്നവരെ നേരത്തെ ആംബുലന്‍സുകളിലും എയര്‍ ആംബുലന്‍സുകളിലുമായി മക്കയിലെത്തിച്ചിരുന്നു. ഇവരെ ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ അറഫാ സംഗമത്തിനായി എത്തിക്കും. അറഫ ലഭിക്കാത്തവര്‍ക്ക് ഹജ്ജില്ലെന്നാണ് പ്രവാചക വചനം. 18 കിലോമീറ്റര്‍ വിസ്തൃതിയിലാണ് അറഫ നിലകൊള്ളുന്നത്.

.

.

അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി (സ) ഒരുലക്ഷത്തോളം വരുന്ന അനുചരന്മാരോടൊപ്പം മിനായില്‍ നിന്നും പുറപ്പെട്ട് ദുല്‍ഹജ്ജ് ഒമ്പതിന് നിസ്‌കാരം നിര്‍വഹിച്ച് ജബലുറഹ്മയിലെത്തി പ്രാര്‍ഥനയില്‍ മുഴുകുകയും ചെയ്തിരുന്നുവെന്നാണ് ചരിത്രം.

.

.

മുഹമ്മദ് നബി (സ) യുടെ വിടവാങ്ങല്‍ പ്രസംഗത്തെ അനുസ്മരിച്ച് അറഫയിലെ മസ്ജിദുന്നമിറയില്‍ നടക്കുന്ന ഖുതുബക്കും നിസ്‌കാരത്തിനും സഊദിയിലെ മുതിര്‍ന്ന പണ്ഡിതനും മസ്ജിദുല്‍ ഹറമിലെ ഇമാമുമായ ശൈഖ് ഡോ: മാഹിര്‍ ബിന്‍ ഹമദ് അല്‍മുഹൈഖ്‌ലിയാണ് നേതൃത്വം നല്‍കുക.

.

.

മുസ്ദലിഫയിലെത്തിയ ശേഷം മഗ്‌രിബും ഇശാഉം ഒരുമിച്ച് നിസ്‌കരിക്കുകയും ചെയ്യും. ബലി പെരുന്നാള്‍ ദിനത്തില്‍ ജംറകളില്‍ എറിയാനുള്ള കല്ലുകള്‍ ശേഖരിച്ചാണ് ഹാജിമാര്‍ മിനായിലേക്ക് യാത്ര തിരിക്കുക.

.

 

.

.

Share
error: Content is protected !!