തൽബിയത്തുരുവിട്ട് ഹാജിമാർ മിനയിൽ; അൽപസമയത്തിന് ശേഷം അറഫയിലേക്ക് നീങ്ങി തുടങ്ങും – വീഡിയോ

മക്ക: ഈ വർഷത്തെ ഹജ്ജ് കർമ്മങ്ങൾക്ക് തുടക്കം കുറിച്ച് ഹാജിമാർ മിനയിലെത്തി. ഇന്നലെ ഉച്ചമുതൽ ആരംഭിച്ചതാണ് ഹാജിമാരുടെ മിനയിലേക്കുള്ള ഒഴുക്ക്. ഇപ്പോഴും കൂടുതൽ പേർ എത്തിക്കൊണ്ടിരിക്കുന്നു. ഇന്ന് രാത്രി മുതൽ തന്നെ തീർഥാടകർ അറഫ സംഗമത്തിനായി അറഫയിലേക്ക് നീങ്ങി തുടങ്ങും. നാളെയാണ് ഹജ്ജിൻ്റെ സുപ്രധാന ചടങ്ങായ അറഫ സംഗമം. മുഴുവൻ തീർഥാടകരും നാളെ അറഫയിൽ സമ്മേളിക്കും. നാളെ അറഫയിലേക്ക് പ്രവേശിക്കാനുള്ള തയ്യാറെടുപ്പുകൾക്കാണ് ഹാജിമാർ ഇന്ന് മിനായിൽ എത്തുന്നത്.

.

ദുൽഹജ്ജ് 8, 10, 11, 12, 13 എന്നീ ദിവസങ്ങളിലാണ് ഹാജിമാർ മിനയിൽ തങ്ങുക. ഇന്നാണ് യൗമുത്തർവ്വിയ്യ എന്നറിയപ്പെടുന്ന ദുൽഹജ്ജ് എട്ട്. നാളെ ദുൽഹജ്ജ് 9ന് അറഫിൽ സമ്മേളിക്കുന്ന തീർഥാടകർ സൂര്യാസ്തമനത്തിന് ശേഷം അറഫയിൽ നിന്ന് മുസ്ദലിഫയിലേക്ക് നീങ്ങും. മുസ്ദലിഫയിലായിരിക്കും നാളെ തീർഥാടകർ അന്തിയുറങ്ങുക. ശേഷം അടുത്ത ദിവസം ദുൽഹജ്ജ് 10ന് മിനയിലെത്തി ജംറയിൽ കല്ലെറിയും. പിന്നീടുള്ള ദിവസങ്ങളിലെല്ലാം മിനയിലായിരിക്കും ഹാജിമാർ തങ്ങുക.

.

മിനയിൽ നിന്നുള്ള കാഴ്ചകൾ.

 

 

 

 

Share
error: Content is protected !!