മലപ്പുറത്ത്‌ ഷിഗല്ല രോഗം സ്ഥിരീകരിച്ചിട്ടില്ല, ആശങ്ക വേണ്ടന്ന് ജില്ലാ മെഡിക്കൽ ഓഫീസർ

മലപ്പുറം: മലപ്പുറത്തെ ഏഴു വയസുകാരന്റെ മരണത്തില്‍ ഷിഗല്ല സംശയിക്കുന്നു. എന്നാല്‍ ഇത് ഷിഗല്ലയാണെന്ന് ഇത് വരെ കണ്ടെത്തിയിട്ടില്ലെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ Dr .R .രേണുക വ്യക്തമാക്കി.അതേസമയം, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. മറ്റാര്‍ക്കും ഇപ്പോള്‍ രോഗമില്ല. രോഗം പടരാതിരിക്കാനുള്ള മുന്‍കരുതല്‍ ആരോഗ്യവകുപ്പ് സ്വീകരിച്ചിട്ടുണ്ടെന്നും രേണുക വ്യക്യതമാക്കി.

മലപ്പുറം പുത്തനത്താണിയില്‍ കഴിഞ്ഞ ദിവസമാണ് വയറിളക്കത്തെ തുടര്‍ന്ന് ഏഴുവയസുകാരന്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വച്ച്‌ മരിച്ചത്. ഇതിന് പിന്നാലെ കുട്ടി മരിച്ചത് ഷിഗല്ല ബാധിച്ചാണെന്നാണ് സംശയം ഉണ്ടായതിനെ തുടർന്ന് കൂടുതല്‍ സാമ്പിളുകൾ  പരിശോധനക്കായി ലാബില്‍ നല്‍കിയിരിക്കുകയാണ്.

ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് രോഗം പകരുന്നത് മലിന ജലത്തിലൂടെയും പഴകിയതും കേടായതുമായ ഭക്ഷണത്തിലൂടെയുമാണ്. രോഗാണു പ്രധാനമായും കുടലിനെയാണ് ബാധിക്കുക. അതുകൊണ്ട് മലത്തോടൊപ്പം രക്തവും കാണപ്പെടുന്നു. കുട്ടികളിലെ വയറിളക്ക രോഗം വളരെയധികം ശ്രദ്ധിക്കണം. രോഗം ആദ്യഘട്ടത്തില്‍ തന്നെ തിരിച്ചറിയാനായാല്‍ നല്ല ചികിത്സ ലഭ്യമാക്കാനാകുമെന്നും മെഡിക്കല്‍ ഓഫിസര്‍ പറഞ്ഞു.

Share
error: Content is protected !!