കുവൈത്തിൽ മലയാളികൾ താമസിച്ചിരുന്ന ആറ് നില കെട്ടിടത്തിൽ തീപിടിത്തം: രക്ഷപെടാൻ താഴേക്കു ചാടിയ നിരവധി പേർക്ക് പരിക്ക്, 6 പേർ മരിച്ചതായി സൂചന
കുവൈത്തിലെ മംഗെഫിലുണ്ടായ തീപിടിത്തത്തിൽ ആറു പേർ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. ഇതിൽ കാസർകോട്ടുകാരനായ മലയാളിയും ഉണ്ടെന്നാണു വിവരം. ഒട്ടേറെപ്പേർക്കു പരുക്കേൽക്കുകയും ചെയ്തു.
ഇന്നു പുലർച്ചെ നാലരയോടെയായിരുന്നു സംഭവം. പ്രവാസി മലയാളിയുടെ ഉടമസ്ഥതയിലുള്ള എൻബിടിസി എന്ന കമ്പനിയിലെ ജീവനക്കാർ താമസിച്ചിരുന്ന ആറു നില കെട്ടിടത്തിലാണ് അഗ്നിബാധയുണ്ടായത്.
ഇവിടുത്തെ സുരക്ഷാജീവനക്കാരന്റെ മുറിയിൽനിന്നാണ് തീ പടർന്നതെന്നു പറയുന്നു. ഫ്ലാറ്റുകളിൽനിന്ന് ചാടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലും പുക ശ്വസിച്ചുമാണു മിക്കവര്‍ക്കും പരുക്കേറ്റതെന്നാണ് നിഗമനം. ഇവരെ മുബാറക്, അദാൻ, ജുബൈർ തുടങ്ങിയ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അഗ്നിശമനസേനയും പൊലീസും ചേർന്ന് പരുക്കേറ്റവരെ ആശുപത്രിയിലേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ്.
.
കുവൈത്തിൽ പ്രവാസിയുടെ ഫ്ലാറ്റിലെ തീപിടിത്തം; 2 മലയാളികളടക്കം 39 പേർ മരിച്ചെന്ന് റിപ്പോർട്ട്