ഹജ്ജ് സീസണിൽ വാഹന പരിശോധനക്ക് ഇത്തവണയും ഓഗ്മെൻ്റഡ് റിയാലിറ്റി ഗ്ലാസുകൾ ഉപയോഗിക്കും – വീഡിയോ

മക്ക: ഹജ്ജ് സീസണിൽ ഈ വർഷവും വാഹന പരിശോധനക്ക് ഓഗ്മെന്റഡ് റിയാലിറ്റി ഗ്ലാസുകൾ ഉപയോഗിക്കുമെന്ന് പബ്ലിക്ക് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. കഴിഞ്ഞ വർഷത്തെ വിജയകരമായ പരീക്ഷണത്തിന് ശേഷമാണ് ഇത്തവണ വീണ്ടും കൂടുതൽ നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച ഗ്ലാസുകൾ അതോറിറ്റി പുറത്തിറക്കിയത്.

.

വാഹനങ്ങളുടെ പരിശോധന പ്രക്രിയ വേഗത്തിൽ രേഖപ്പെടുത്തുകയും വെറും 6 സെക്കൻ്റുകൾക്കുള്ളിൽ നിയമലംഘനങ്ങൾ ഡാറ്റ ആൻഡ് കൺട്രോൾ സെന്ററിലേക്ക് അയയ്ക്കാനും കഴിയുന്ന ഓഗ്മെന്റഡ് റിയാലിറ്റി ഗ്ലാസുകളുടെ നൂതന പതിപ്പാണ് ഇത്തവണ ട്രാൻസ്പോർട്ട് പബ്ലിക് അതോറിറ്റി ഉപയോഗിക്കുക.

.

ചെക്ക് പോയിൻ്റുകളിലും മറ്റും ഈ ഗ്ലാസ് ധരിച്ച ഉദ്യോഗസ്ഥർ നിലയുറപ്പിക്കും. വാഹനങ്ങൾ അത് വഴി കടുന്നുപോകുമ്പോൾ ഗ്ലാസുകളിലൂടെ ഉദ്യോഗസ്ഥർ നിരീക്ഷിക്കും. ഇതിനിടെ വാഹനത്തിൻ്റെ എല്ലാ പരിശോധനയും പൂർത്തിയാക്കി റിപ്പോർട്ടുകൾ ഡാറ്റ ആൻഡ് കൺട്രോൾ സെന്ററിലേക്ക് അയക്കുകയും ചെയ്യും.

.

വാഹനങ്ങളുടെ പരിശോധനാ സമയം 600% കുറക്കാൻ ഇതിലൂടെ സാധിക്കും. കൂടാതെ തീർഥാടകർക്ക് നൽകുന്ന സേവനങ്ങളിൽ നിയന്ത്രണ പ്രക്രിയകളുടെ ഗുണനിലാവരവും കാര്യക്ഷമതയും ഉയർത്താനും ഈ പരിശോധനയിലൂടെ സാധിക്കും.

മക്കയിലും പുണ്യസ്ഥലങ്ങളിലും തീർഥാടകരുമായെത്തുന്ന വാഹനങ്ങളും, മദീനയിലേക്ക് ഹാജിമാരെ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന വാഹനങ്ങളും മാനദണ്ഡങ്ങളും ആവശ്യകതകളും പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാൻ ഈ പരിശോധനയിലൂടെ സാധിക്കും. ഈ രീതിയിൽ ഈ രീതിയിൽ ഗതാഗത സേവനങ്ങളുടെ ഗുണനിലവാരം നിരീക്ഷിക്കുന്നതിലൂടെ ഗതാഗത സേവനം മെച്ചപ്പെടുത്താനാകുമെന്നാണ് അതോറിറ്റിയുടെ പ്രതീക്ഷ.

.

തീർത്ഥാടകരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനും അവരുടെ ആചാരങ്ങൾ എളുപ്പത്തിലും സുഖസൗകര്യങ്ങളോടും ശാന്തതയോടും കൂടി നിർവഹിക്കുന്നുവെന്ന് ഉറപ്പാക്കാനുമുള്ള അതോറിറ്റിയുടെ ശ്രമങ്ങളുടെ ഭാഗമായാണ്  ഈ സാങ്കേതികവിദ്യ കഴിഞ്ഞ വർഷം മുതൽ ഉപയോഗിച്ച് തുടങ്ങിയത്.

.

 

Share
error: Content is protected !!