നിരവധി തീർത്ഥാടകരുടെ ഹജ്ജ് പെർമിറ്റുകൾ മന്ത്രാലയം റദ്ദാക്കി

മക്ക: ഈ വർഷത്തെ ഹജ്ജ് നിർവ്വഹിക്കാനായി അനുമതി ലഭിച്ച നിരവധി ആഭ്യന്തര തീർഥാടകരുടെ പെർമിറ്റുകൾ ഹജ്ജ് ഉംറ മന്ത്രാലയം റദ്ദാക്കി. മന്ത്രാലയത്തിൻ്റെ നിർദ്ദേശങ്ങൾ പ്രകാരമുള്ള വാക്സിനുകൾ സ്വീകരിക്കാത്ത തീർത്ഥാടകരുടെ പെർമിറ്റുകളാണ് മന്ത്രാലയം റദ്ധാക്കിയത്.

.

അതേ സമയം 90 ശതമാനം ആഭ്യന്തര തീർത്ഥാടകരും വാക്സിനുകൾ സ്വീകരിച്ചതായും ആരോഗ്യ  പ്രതിരോധ നടപടികൾ പൂർത്തിയാക്കിയതായും മന്ത്രാലയം അറിയിച്ചു. എന്നാൽ ഇത് വരെ കുത്തിവെപ്പെടുത്ത് പ്രതിരോധ നടപടികൾ പൂർത്തിയാക്കാത്തവരുടെ പെർമിറ്റുകളാണ് മന്ത്രാലയം റദ്ദാക്കിയത്.

.

ഇനിയും കുത്തിവെപ്പെടുത്തിട്ടില്ലാത്ത ആഭ്യന്തര തീർഥാടകർ, ഹജ്ജ് പെർമിറ്റുകൾ റദ്ധാക്കാതിരിക്കാൻ എത്രയും വേഗം വാക്സിൻ സ്വീകരിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

.

Share
error: Content is protected !!