എൻഡിഎ യോഗം അവസാനിച്ചു: സർക്കാര്‍ രൂപീകരിക്കാൻ ഉടൻ രാഷ്ട്രപതിയെ കണ്ട് അവകാശവാദമുന്നയിക്കും, ഇന്ത്യാ മുന്നണി യോഗത്തിനായി നേതാക്കൾ എത്തിത്തുടങ്ങി

ന്യൂഡൽഹി: സർക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ച് എത്രയും വേഗം രാഷ്ട്രപതിയെ കാണാൻ നരേന്ദ്ര മോദിയുടെ വസതിയിൽ നടന്ന എ‌ൻഡിഎ യോഗത്തിൽ തീരുമാനമായി. യോഗത്തിൽ നരേന്ദ്ര മോദിയെ എൻഡിഎയുടെ നേതാവായി തിരഞ്ഞെടുത്തു. അമിത് ഷാ, ജെ.പി. നഡ്ഡ, ചന്ദ്രബാബു നായിഡു, നിതീഷ് കുമാർ എന്നിവരും രാഷ്ട്രപതിയെ കാണാൻ പ്രധാനമന്ത്രിക്കൊപ്പമുണ്ടാകും. എട്ടാം തീയതി സത്യപ്രതിജ്ഞ നടക്കുമെന്നാണ് സൂചന. രാഷ്ട്രപതി ഭവനിൽ സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങി.

.

എൻഡിഎ യോഗത്തിനു മുന്നോടിയായി നരേന്ദ്ര മോദിയും അമിത്ഷായും ചർച്ച നടത്തിയിരുന്നു. ബിജെപിയിലെ പ്രധാന നേതാക്കളുമായും ഇരുവരും ആശയവിനിമയം നടത്തി. 2014 നുശേഷം സർക്കാർ രൂപീകരണത്തിന് ബിജെപിക്ക് ഘടകകക്ഷികളെ ആശ്രയിക്കേണ്ടി വരുന്നത് ആദ്യമായാണ്.

.

ചന്ദ്രബാബു നായിഡു, നിതീഷ് കുമാർ, ചിരാഗ് പാസ്വാൻ, പവൻ കല്യാൺ, ജയന്ത് ചൗധരി എന്നിവരടക്കമുള്ള എൻഡിഎ നേതാക്കൾ യോഗത്തിൽ പങ്കെടുത്തു. ആന്ധ്രയ്ക്ക് പ്രത്യേക പദവി, സ്പീക്കർ സ്ഥാനം, 3 ക്യാബിനറ്റ് മന്ത്രിമാർ, 2 സഹമന്ത്രിമാർ എന്നീ ആവശ്യങ്ങൾ ചന്ദ്രബാബു നായിഡു മുന്നോട്ടുവച്ചതായാണ് സൂചന. ബിഹാറിന് പ്രത്യേക പദവി വേണമെന്നാണ് നിതീഷ് കുമാറിന്റെ ആവശ്യം. 3 ക്യാബിനറ്റ് മന്ത്രിമാരെയും നിതീഷ് കുമാർ ആവശ്യപ്പെട്ടിട്ടുണ്ട്.

.

അതേ സമയം ഇന്ത്യാ മുന്നണി യോഗത്തിനായി നേതാക്കൾ എത്തിത്തുടങ്ങി. യോഗം നടക്കാനിരിക്കുന്ന ഖർഗെയുടെ വസതിക്ക് മുന്നിൽ ആഹ്ലാദ പ്രകടനവുമായി പ്രവർത്തകർ ഒത്തുകൂടി.

.

Share
error: Content is protected !!