സൗദിയിൽ വാഹനപകടം; രണ്ട് വിദ്യാർത്ഥികളും ഒരു അധ്യാപികയുമുൾപ്പെടെ 6 മരണം, മരിച്ചവരിൽ മൂന്ന് പേർ പ്രവാസികൾ

സൗദിയിൽ രണ്ട് വാഹനപകടങ്ങളിലായി ആറ് പേർ മരിച്ചു. രണ്ട് വിദ്യാർത്ഥികളും ഒരു അധ്യാപികയുമുൾപ്പെടെ ആറ് പേരാണ് മരിച്ചത്. മരിച്ചവരിൽ മൂന്ന് വിദേശികളുമുണ്ട്. അസീറില മഹായിലിലും രിജാൽ അൽ മഇലുമാണ് അപകടങ്ങളുണ്ടായത്.

മഹായിലിൽ ഉണ്ടായ അപകടത്തിൽ രണ്ട് വിദ്യാർഥികളുൾപ്പെടെ അഞ്ചു പേരാണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം. വാട്ടർ ടാങ്കറും കാറും കൂട്ടിയിടിച്ചായിരുന്നു അപകടം. അപകടത്തിൽ കാർ പൂർണമായും തകർന്നു. കാറിൽ യാത്ര ചെയ്യുകയായിരുന്ന രണ്ട് വിദ്യാർഥികളും മറ്റു മൂന്ന് വിദേശികളുമാണ് മരണപ്പെട്ടത്. എന്നാൽ വിദേശികൾ ഏത് രാജ്യക്കാരണെന്ന് വ്യക്തമായിട്ടില്ല.

മരിച്ച രണ്ടു വിദ്യാർത്ഥികളും സഹോദരങ്ങളാണ്. ഇന്റര്‍മീഡിയറ്റ് രണ്ടാം ക്ലാസിലും മൂന്നാം ക്ലാസിലും പഠിക്കുന്നവരാണിവർ. അതേ സമയം രിജാല്‍ അല്‍മഇലുണ്ടായ മറ്റൊരു അപകടത്തിലാണ് ഒരു അധ്യാപിക മരിച്ചത്.

മൃതദേഹങ്ങൾ ആശപത്രി മോർച്ചറിയിലേക്ക് മാറ്റിയതായും നിയമ നടപടികൾ നടന്ന് വരുന്നതായും അധികൃതർ അറിയിച്ചു.

Share
error: Content is protected !!