വൈറലാകാന്‍ എന്തും ചെയ്യും; ഓടുന്ന വാഹനത്തിൻ്റെ മുകളില്‍ യുവാവിൻ്റെ സാഹസിക അഭ്യാസം – വീഡിയോ
വൈറലാകുന്നതിന് വേണ്ടി എന്ത് സാഹസികതയും ചെയ്യുന്ന ഒരുപറ്റം യുവാക്കള്‍ നമുക്ക് ചുറ്റിലുമുണ്ട്. കാറിനുള്ളില്‍ സ്വിമ്മിങ് പൂള്‍ ഒരുക്കി, അതില്‍ നാടുചുറ്റിയതിന് യുട്യൂബര്‍ നടപടി നേരിട്ടത് ഉള്‍പ്പെടെ കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു. ഇതിനുപിന്നാലെ വീണ്ടും മറ്റൊരു വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ നിറയുകയാണ്. ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ മുകളില്‍ കയറി നില്‍ക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നത്.
.
ഓടിക്കൊണ്ടിരിക്കുന്ന മാരുതി സുസുക്കി സ്വിഫ്റ്റിന്റെ ഡ്രൈവിങ്ങ് സീറ്റില്‍ നിന്ന് ഡോര്‍ തുറക്കുകയും ഡോര്‍ പാഡില്‍ ചവിട്ടി വാഹനത്തിന് മുകളിലേക്ക് കയറുകയും ചെയ്യുന്നതാണ് വീഡിയോയില്‍ ചിത്രീകരിച്ചിരിക്കുന്നത്. അയാള്‍ വാഹനത്തിന് മുകളില്‍ കയറി നില്‍ക്കുമ്പോഴും വാഹനം ഓടിക്കൊണ്ടിരിക്കുകയാണെന്നതും വീഡിയോയില്‍ കാണാം. രാജസ്ഥാന്‍ രജിസ്‌ട്രേഷനിലുള്ള കാറിലാണ് ഈ അഭ്യാസം നടത്തിയിരിക്കുന്നത്. സ്ഥലം ഏതെന്ന കാര്യത്തില്‍ വ്യക്തതയില്ല.
.
22 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് പ്രചരിക്കുന്നത്. ഈ സമയമത്രയും കാറിന്റെ ഡോര്‍ തുറന്ന നിലയിലാണെന്നതും ശ്രദ്ധേയമാണ്. വാഹനത്തിന്റെ സ്റ്റിയറിങ്ങ് ഉള്ളില്‍ നിന്ന് വേറെ ആരെങ്കിലും നിയന്ത്രിക്കുന്നുണ്ടോയെന്നത് വ്യക്തമല്ല. സംഭവം നടക്കുന്നത് ദേശിയപാതയിലാണെന്നതും രാത്രിയിലാണ് ആ സാഹസം നടക്കുന്നതെന്നുമാണ് വീഡിയോ ദൃശ്യങ്ങള്‍ തെളിയിക്കുന്നത്. പിന്നില്‍ വരുന്ന മറ്റൊരു വാഹനത്തില്‍ നിന്നാണ് ഈ അഭ്യാസ പ്രകടനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.
.
ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിന്റെ മുകളില്‍ നില്‍ക്കുന്നതും ഇരിക്കുന്നതും അങ്ങേയറ്റം അപകടമാണ്. വാഹനത്തിന്റെ റൂഫില്‍ ഗ്രിപ്പ് ഇല്ലാത്തതിനാല്‍ തന്നെ തെന്നി വീഴുന്നതിനും മറ്റുമുള്ള സാധ്യതകള്‍ ഏറെയാണ്. ഇതിനുപുറമെ, അയാളുടെ ബാലന്‍സ് നഷ്ടടപ്പെട്ടാല്‍ പിടിച്ചുനില്‍ക്കാനും മറ്റും വേറെ സംവിധാനങ്ങള്‍ ഇല്ലെന്നതും ശ്രദ്ധേയമാണ്. ഈ വീഡിയോ അനുസരിച്ച് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാനുള്ള സാധ്യതയും ഏറെയാണ്.
.
Iska part – 2 police upload karegi 😁 pic.twitter.com/gvnXw1PEOw
— Siya (@Siya17082000) May 28, 2024
.
സ്വയം അപകടം ക്ഷണിച്ചുവരുത്തുന്നതിനൊപ്പം അതുവഴി യാത്ര ചെയ്യുന്ന മറ്റ് വാഹനങ്ങള്‍ക്കും അപകടമുണ്ടാകുന്ന തരത്തിലുള്ള പ്രവര്‍ത്തിയാണ് ഈ യുവാവിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. അയാള്‍ മുകളില്‍ നില്‍ക്കുമ്പോഴും വാഹനം ഓടിക്കൊണ്ടിരിക്കുകയാണെന്നതാണ് അപകടം. ഒരു മില്ല്യണ്‍ ആളുകള്‍ ഇതിനോടകം കണ്ട ഈ വീഡിയോയില്‍ കൂടുതല്‍ ആളുകളും ഇയാളുടെ ലൈസന്‍സ് റദ്ദാക്കി കടുത്ത നടപടി സ്വീകരിക്കണമെന്ന് രാജസ്ഥാന്‍ പോലീസിനോട് ആവശ്യപ്പെട്ടാണ് കമന്റ് ചെയ്തിരിക്കുന്നത്.