സന്ദർശക വിസയിലെത്തിയ ഇരുപതിനായിരത്തിലേറെ പേർ മക്കയിൽ അറസ്റ്റിൽ; മലയാളി കുടുംബങ്ങൾ ആശങ്കയിൽ

മക്കയിൽ സന്ദർശന വിസയിലുള്ള ഇരുപതിനായിരത്തിലേറെ പേർ പിടിയിലായതായി ജനറല് സെക്യൂരിറ്റി അതോറിറ്റി അറിയിച്ചു. സന്ദർശക വിസയിലുള്ളവർ മക്കയിൽ താമസിക്കരുതെന്ന നിർദ്ദേശം ലംഘിച്ചതിനാണ് അറസ്റ്റ്.

.

ഏത് തരം സന്ദർശക വിസയിലുള്ളവർക്കും ഹജ്ജ് ചെയ്യാൻ അനുവാദമില്ലെന്നും അതിനാൽ വിസിറ്റ് വിസയിലുള്ളവർ മക്കയിൽ നിന്ന് പുറത്ത് പോകണമെന്നും അധികൃതർ അറിയിച്ചിരുന്നു. ഈ നിർദ്ദേശം പാലിക്കാതെ കഴിഞ്ഞ് കൂടിയവരാണ് പിടിയിലായത്.
.
മെയ് 23 അഥവാ ദുൽ ഖഅദ് 15 മുതൽ ദുൽ ഹിജ്ജ 15 വരെ ഒരുമാസത്തേക്കാണ് സന്ദർശന വിസക്കാർക്ക് മക്കയിൽ വിലക്കേർപ്പെടുത്തിയിട്ടുള്ളത്. ഈ കാലയളവിൽ മക്കയിലേക്ക് പ്രവേശിക്കാനോ അവിടെ തങ്ങാനോ പാടില്ല.
.
ഇത് ലംഘിക്കുന്നവർക്ക് ഹജ്ജ് ചട്ടങ്ങൾ ലംഘിച്ചതിന് സമാനമായ ശിക്ഷ ലഭിക്കും. തീർഥാടകർക്ക് സൌകര്യപ്രദമായി ഹജ്ജ് ചെയ്യാൻ അവസരമൊരുക്കുന്നതിൻ്റെ ഭാഗമായാണ് നിയന്ത്രണം ശക്തമാക്കിയത്.
.

എന്നാൽ മക്കയിൽ ജോലി ചെയ്യുന്ന നിരവധി മലയാളി പ്രവാസികളുടെ കുടുംബങ്ങൾ സന്ദർശന വിസയിലെത്തി മക്കയിൽ കഴിയുന്നുണ്ട്. പെട്ടെന്ന് മക്കയിൽ നിന്ന് പുറത്ത് പോകണമെന്ന അറിയിപ്പ് വന്നതോടെ എങ്ങോട്ട് പോകണമെന്നറിയാതെ മക്കയിൽ കുടുങ്ങിയിരിക്കകയാണിവർ. പുറത്തിറങ്ങിയാൽ പിടിയിലാകുമെന്നതിനാൽ വീടുനുള്ളിൽ കഴിഞ്ഞ് കൂടുകയാണിവർ. അതേ സമയം താമസ സ്ഥലങ്ങളിലേക്കും പരിശോധന വ്യാപിപ്പിക്കുമോ എന്ന ആശങ്കയിലാണിവരിപ്പോൾ.

.

Share
error: Content is protected !!