സൌദിയിൽ ഹെൽത്ത് ഇ-പാസ്പോർട്ട് പ്രാബല്യത്തിലായി; വിദേശികൾക്കും ഉപയോഗപ്രദം

അൽ ഖോബാർ: സൌദി അറേബ്യയിലേയും ബഹ്റൈനിലേയും വിദേശികൾക്കും സ്വദേശികൾക്കും ഏറെ ഉപകാരപ്രദമായ സംവിധാനമാണ് ഹെൽത്ത് ഇ-പാസ്പോർട്ട്. ഇരു രാജ്യങ്ങളിലേയും സ്വദേശികൾക്കും വിദേശികൾക്കും കിംങ് ഫഹദ് കോസ് വേയിലൂടെ സഞ്ചരിക്കുന്നതിനാണ് ഇത് ഉപകാരപ്പെടുക. യാത്രക്കാരുടെ ആരോഗ്യ സ്ഥിതി വിവരണങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. സൌദിയിലെ “തവക്കൽനാ” ആപ്പിലും, ബഹ്റൈനിലെ ‘ബി ​അ​വെ​യ​ർ’ ആപ്പിലുമാണ് ഹെൽത്ത് ഇ-പാസ്പോർട്ട് ക്രമീകരിച്ചിട്ടുള്ളത്. ഇരു രാജ്യങ്ങൾക്കുമിടയിൽ യാത്ര നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തീകരിക്കുവാൻ പുതിയ സേവനം സഹായകരമാകും.

കഴിഞ്ഞ വർഷം ജനുവരിയിൽ തന്നെ സൌദിയിലെ തവക്കൽനാ ആപ്പിൽ ഹെ​ൽ​ത്ത് പാ​സ്‌​പോ​ർ​ട്ട് സം​വി​ധാ​നം സജ്ജീകരിച്ചിരുന്നു. തുടർന്ന് 2021 ന​വം​ബ​ർ 18ന് സൗ​ദി​യും ബ​ഹ്‌​റൈ​നും തമ്മിൽ ഹെ​ൽ​ത്ത് പാ​സ്‌​പോ​ർ​ട്ട് പ്രായോഗകികമാക്കുന്നതിന് തവക്കൽനയുടേയും ബി അവെയറിൻ്റേയും സാങ്കേതിക ലയനം സാധ്യമാക്കുന്നതിനുമുളള കരാറിൽ ഒപ്പുവെച്ചിരുന്നു.

നിലവിൽ സൌദി-ബഹ്റൈൻ യാത്രക്കാർക്കാണ് ഹെൽത്ത് പാസ്പോർട്ട് ഉപകാരപ്പെടുന്നതെങ്കിലും, ഭാവിയിൽ ലോകത്തുടനീളം ഔദ്യോഗിക യാത്ര രേഖയായി അംഗീകരിക്കാൻ കഴിയും വിധം ഇത് ഉപയോഗിക്കാനുള്ള പ്രവർത്തനങ്ങളാണ് നടന്ന് വരുന്നത്.

 

Share
error: Content is protected !!