ഐസ്ലാന്ഡില് വീണ്ടും അഗ്നിപര്‍വത സ്ഫോടനം; ജനങ്ങളെ ഒഴിപ്പിച്ചു – വീഡിയോ
ഐസ്ലന്ഡില് വീണ്ടും അഗ്നിപര്‍വത സ്ഫോടനം. ഡിസംബറിന് ശേഷം ഇവിടെയിണ്ടാകുന്ന അഞ്ചാമത്തെ അഗ്നിപര്‍വത സ്ഫോടനമാണ് ഇത്. ഇതേ തുടര്‍ന്ന് ദക്ഷിണ ഐസ്ലന്ഡില് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഗ്രിന്‍ഡാവിക് നഗരത്തിലെ മുഴുവന്‍ ആളുകളേയും ഒഴിപ്പിച്ചു. നഗരത്തിലേക്ക് ലാവ ഒഴുകിയതോടെ നിരവധി വീടുകള്‍ കത്തി നശിച്ചു.
.
ഐസ്ലന്ഡിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ബ്ലൂ ലഗൂണിലെ ആളുകളേയും അഗ്നിപര്‍വത സ്ഫോടനത്തെ തുടര്‍ന്ന് ഒഴിപ്പിച്ചു. 30,000 ത്തോളം പേർ താമസിക്കുന്ന റെയ്ക്ജാനെസ് ഉപദ്വീപിലെ ഹഗഫെൽ പർവതത്തിനടുത്തുള്ള 3.4 കിലോമീറ്റർ ദൂരത്തിൽ വിള്ളലിലൂടെ ചുവന്ന ചൂടുള്ള ലാവ പുറത്തേക്ക് പതിക്കുന്നതായി സംഭവസ്ഥലത്ത് നിന്നുള്ള വീഡിയോകൾ വ്യക്തമാക്കുന്നു. 50 മീറ്ററോളം ഉയരത്തിലാണ് ലാവ പുറം തള്ളിയത്.
.
ഇതുവരെയുണ്ടായതില്‍ വെച്ച് ഏറ്റവും ശക്തമായ അഗ്നിപര്‍വത സ്ഫോടനമാണ് ഇപ്പോൾ ഉണ്ടായതെന്ന് കാലാവസ്ഥ വിഭാഗം വ്യക്തമാക്കി. സുന്ദർനൂക്സ് ഗർത്തത്തിൽ ഉണ്ടായ ഭൂകമ്പത്തെത്തുടർന്ന് ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പൊട്ടിത്തെറി ആരംഭിച്ചത്. പ്രദേശത്ത് അഗ്നിപർവ്വത സ്ഫോടനത്തിന് സാധ്യതയുണ്ടെന്ന് അധികൃതർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
.
മത്സ്യബന്ധന പട്ടണമായ ഗ്രിന്ഡാവിക്കിലേക്കുള്ള മൂന്ന് റോഡുകളില് രണ്ടെണ്ണം ലാവയുടെ ഒഴുക്ക് മൂലം തടസ്സപ്പെട്ടു. “ഗ്രിന്ഡാവിക്കിലെ പ്രതിരോധ മതിലുകൾക്ക് പുറത്ത് ലാവ പല സ്ഥലങ്ങളിലും ഒഴുകുന്നുണ്ട്. കൂടാതെ സ്വാർട്ട്സെങ്കിയിലെ മതിലുകൾക്ക് പുറത്തേക്കും ലാവ ഒഴുകാൻ തുടങ്ങുന്നു,” ഐസ്ലാൻഡിന്റെ സിവിൽ ഡിഫൻസിലെ വിയർ റെയ്നിസൺ പറഞ്ഞു.
.
.
ലാവയുടെ ഒഴുക്ക് പ്രതിരോധിക്കാനുളള തടസ്സങ്ങളുണ്ടെങ്കിലും ഗ്രിൻഡാവിക് പൂർണ്ണമായും വിച്ഛേദിക്കപ്പെടാനുള്ള സാധ്യതയുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. പ്രതിരോധ മതിലുകൾ ഇല്ലായിരുന്നുവെങ്കിൽ പട്ടണത്തിന്റെ പടിഞ്ഞാറും വിദൂരവുമായ ഭാഗങ്ങൾ ലാവയ്ക്ക് കീഴിൽ പോകുമായിരുന്നുവെന്നും റെയ്നിസൺ പറഞ്ഞു.
.
ഏകദേശം 3,000 ആളുകൾ താമസിക്കുന്ന ഗ്രൈൻഡാവിക് എന്ന പട്ടണത്തിൽ ഡിസംബറിലെ പൊട്ടിത്തെറിക്ക് മുമ്പ് മിക്കവാറും ആളുകളെ ഒഴിപ്പിച്ചിരുന്നു. നഗരത്തിൽ താമസിക്കുന്ന താമസക്കാരോടും ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും മൂന്ന് താമസക്കാർ ഒഴിഞ്ഞുപോകാൻ വിസമ്മതിക്കുന്നതായി പോലീസ് പറഞ്ഞു.
ലാവ കടലിലേക്ക് ഒഴുകി എത്താനുള്ള സാധ്യതയുമുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ലാവ കടല്‍വെള്ളവുമായി ചേരുന്ന സമയം അപകടകരമായ വാതകങ്ങള്‍ രൂപപ്പെട്ടേക്കാമെന്നും ചെറിയ സ്ഫോടനങ്ങള്‍ ഉണ്ടായേക്കാമെന്നും മുന്നറിയിപ്പുണ്ട്.
.
33 സജീവ അഗ്നിപര്‍വതങ്ങളാണ് മിഡ് അറ്റ്ലാന്‍റിക് റിഡ്ജ് എന്നറിയപ്പെടുന്ന ഐസ്ലന്‍ഡിലുള്ളത്. ഇതിന് മുന്‍പ് 800 വര്‍ഷം മുന്‍മ്പ് റെക്യനസില്‍ ഉപദ്വീപില്‍ അഗ്നിപര്‍വത സ്ഫോടനം ഉണ്ടായിരുന്നു. അത് ഒരു ദശകത്തോളം നീണ്ടുനിന്നിരുന്നു. 2021ന് ശേഷം ഇത് എട്ടാമത്തെ തവണയാണ് ഇവിടെ സ്ഫോടനം ഉണ്ടാവുന്നത്. ഇതും ഒരു ദശകത്തോളും നീണ്ടുനില്‍ക്കും എന്നാണ് ശസ്ത്രജ്ഞരുടെ വിലയിരുത്തല്‍.
.
AVISO 🌋
Ha iniciado una nueva #erupción volcánica en la Península de #Reykjanes en #Islandia 🇮🇸
La erupción fisural brotó entre Stora Skógfell y Sýlingarfell.
• No hay electricidad en #Grindavík
•La fisura tiene 2.5 km de largo
•El flujo de lava es de unos 1,000 metros3/seg… pic.twitter.com/4tdi7jI6Fl— Geól. Sergio Almazán (@chematierra) May 29, 2024