കോഴിക്കോട് കടപ്പുറത്ത് ഏഴ് പേർക്ക് ഇടിമിന്നലേറ്റു; ഒരാൾ തീവ്രപരിചരണ വിഭാഗത്തിൽ

കോഴിക്കോട് ∙ സൗത്ത് ബീച്ചിൽ ഇടിമിന്നലേറ്റ് മീൻപിടിത്ത തൊഴിലാളികൾ ഉൾപ്പെടെ എട്ടു പേർക്ക് പരുക്ക്. സൗത്ത് ബീച്ച് സ്വദേശികളായ ചക്കുംകടവിൽ അഷ്റഫ് (49), തലനാർ തൊടുക സലീം (45), മകൻ മുഹമ്മദ് ഹനീൻ (17), മുനാഫ് (47), എൻ.പി.സുബൈർ (48), അബ്ദുല്ലത്തീഫ് എന്ന ബിച്ചു (51), നാലകംപറമ്പ് ജംഷീർ (34), പുതിയങ്ങാടി കോയാ റോഡ് ഹാജിയാരകത്ത് ശരീഫ് (37) എന്നിവരെയാണ് ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അഷ്റഫിനും ജംഷീറിനും തലയ്ക്കാണ് പരുക്ക്. അഷ്റഫ് തീവ്ര പരിചരണ വിഭാഗത്തിലാണ്. സുബൈറിനും മുനാഫിനും കാലിനാണ് പരുക്ക്.

.

വ്യാഴാഴ്ച ഉച്ചയ്ക്ക് 12.45 ഓടെയാണ് സംഭവം. പരുക്കേറ്റവരെ നാട്ടുകാർ ഉടനെ ആശുപത്രിയിലെത്തിച്ചു. തമിഴ്നാട്ടിൽ പുകയില സംസ്കരണത്തിനായി ഉപ്പുവെള്ളം നിറച്ച വലിയ പാത്രങ്ങൾ ലോറിയിൽ കയറ്റുകയായിരുന്നു അഷ്റഫും സലീമും. സൗത്ത് ബീച്ചിൽ റോഡരികിൽ കടുക്ക വിൽക്കുകയായിരുന്നു മുഹമ്മദ് ഹനീൻ. കടുക്ക വാങ്ങാനെത്തിയതായിരുന്നു ശരീഫ്. മറ്റുള്ളവർ‌ ലോറിക്കു സമീപം നിൽക്കുകയായിരുന്നു.

.

കോഴിക്കോട് ഇന്ന് യെല്ലോ അലർട്ടാണ് നൽകിയിരിക്കുന്നത്. അടുത്ത 3 മണിക്കൂറിൽ കോഴിക്കോട്ടെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

.

Share
error: Content is protected !!