‘ഇന്ത്യാ’ മുന്നണിയുടെ 8500 രൂപ വാഗ്ദാനം ; അക്കൗണ്ട് തുറക്കാന്‍ കൂട്ടത്തോടെയെത്തി സ്ത്രീകള്‍
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാല്‍ എല്ലാ മാസവും 8,500 രൂപ വീതം സ്ത്രീകളുടെ അക്കൗണ്ടിലേക്ക് എത്തുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനത്തില്‍ പോസ്‌റ്റോഫീസുകളില്‍ സത്രീകള്‍ കൂട്ടത്തോടെ അക്കൗണ്ട് തുറക്കാനത്തുന്നു. ഇന്ത്യാ മുന്നണി അധികാരത്തിലെത്തുമെന്ന പ്രതീക്ഷയിലാണ് ബെംഗളൂരുവിലെ വിവിധ പോസ്റ്റ് ഓഫീസ് പെയ്മെന്റ് ബാങ്കില്‍ (ഐ.പി.പി.ബി) സേവിങ്സ് അക്കൗണ്ട് തുറക്കാനായി സ്ത്രീകള്‍ കൂട്ടത്തോടെയെത്തുന്നത്.
ബെംഗളൂരുവിലെ ശിവാജിനഗര്‍, ചാമരാജ്പേട്ട് എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലുമുള്ള സ്ത്രീകളാണ് ഇത്തരത്തില്‍ കൂട്ടത്തോടെ അക്കൗണ്ട് തുറക്കാനായി എത്തുന്നത്.
.
തപാല്‍ വകുപ്പ് 2000 അല്ലെങ്കില്‍ 8500 രൂപ അക്കൗണ്ടുകളില്‍ നിക്ഷേപിക്കുമെന്ന് കരുതിയാണ് പലരും പുതിയ ഐ.പി.പി.ബി. അക്കൗണ്ട് തുറക്കാനെത്തുന്നതെന്ന് ബെംഗളൂരു ജനറല്‍ പോസ്റ്റ് ഓഫീസിലെ ചീഫ് പോസ്റ്റ് മാസ്റ്റര്‍ എച്ച്.എം. മന്‍ജേഷ് പറഞ്ഞു. എന്നാല്‍ ഇത് ആരോ പറഞ്ഞുപരത്തിയ വ്യാജപ്രചാരണമാണ്. തപാല്‍ വകുപ്പ് ഇത്തരത്തില്‍ ഒരു തുകയും നല്‍കുന്നില്ല. എന്നാല്‍ ഈ അക്കൗണ്ട് എല്ലാ തരം ഓണ്‍ലൈന്‍ പണമിടപാടുകള്‍ക്കായും സര്‍ക്കാരിന്റെ ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ പദ്ധതിക്കായും ഉപയോഗിക്കാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇക്കാര്യങ്ങള്‍ അക്കൗണ്ട് തുറക്കാനെത്തുന്ന സ്ത്രീകളോട് പോസ്റ്റ് ഓഫീസിലെ ജീവനക്കാര്‍ പറയുന്നുണ്ട്. കൂടാതെ ഇത് വിശദീകരിക്കുന്ന പോസ്റ്ററുകള്‍ പോസ്റ്റ് ഓഫീസുകളില്‍ പതിച്ചിട്ടുമുണ്ട്. ഇത് അറിഞ്ഞശേഷവും അക്കൗണ്ട് തുറക്കണമെന്ന് ആവശ്യപ്പെടുന്നവര്‍ക്ക് അത് ചെയ്തുകൊടുക്കുമെന്നാണ് ജീവനക്കാര്‍ പറയുന്നത്.
.
വലിയ തിരക്കിനെ തുടര്‍ന്ന് പോസ്റ്റ് ഓഫീസിന് പുറത്ത് അക്കൗണ്ട് തുറക്കാനായി കൂടുതല്‍ കൗണ്ടറുകള്‍ തുറക്കേണ്ട സാഹചര്യം പോലുമു ണ്ടായിരുന്നു. പോസ്റ്റ്മാന്‍മാരെയാണ് ഈ കൗണ്ടറുകളില്‍ നിയോഗിച്ചത്. നേരത്തേ 50 മുതല്‍ 60 വരെ പുതിയ അക്കൗണ്ടുകള്‍ തുറന്നിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 500 മുതല്‍ 600 വരെ അക്കൗണ്ടുകളാണ് തുറക്കപ്പെടുന്നതെന്നും ചിലദിവസങ്ങളില്‍ 1000 അക്കൗണ്ടുകള്‍ വരെ തുറന്നിട്ടുണ്ടെന്നും പോസ്റ്റ് ഓഫീസ് അധികൃതര്‍ പറയുന്നു.
.