സന്ദർശക വിസയിലെത്തിയവർ വിസാ കാലാവധിക്കുള്ളിൽ രാജ്യം വിടാതിരുന്നാൽ കടുത്ത ശിക്ഷ; പ്രവാസിക്ക് തടവും പിഴയും നാട് കടത്തലും ശിക്ഷ ലഭിക്കും

സൗദിയിൽ സന്ദർശക വിസയിലെത്തിയവർ, വിസാ കാലാവധി അവസാനിക്കുന്നതിന് മുമ്പ് രാജ്യം വിടാതിരുന്നാൽ, വിസ അനുവദിച്ചയാൾക്ക് ജയിലും കനത്ത പിഴയും ചുമത്തുമെന്ന് പബ്ലിക് സെക്യൂരിറ്റി വിഭാഗം മുന്നറിയിപ്പ് നൽകി. ആറു മാസത്തെ തടവും 50,000 റിയാൽ പിഴയും വിസ ഉടമ വിദേശിയാണെങ്കിൽ നാടുകടത്തലിനും വിധേയമാക്കും.

.

എല്ലാ തരം സന്ദർശക വിസകൾക്കും നിയമം ബാധകമായിരിക്കും. പ്രവാസികളുടെ കുടുംബങ്ങൾ സാധാരണയായി വരാറുള്ള കുടുംബ സന്ദർശന വിസകളിലുള്ളവർ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. സന്ദർശനവിസയിലുള്ള കുടുംബാംഗങ്ങൾ വിസാ കാലാവധിക്ക് മുമ്പ് രാജ്യം വിട്ട് പുറത്ത് പോയിട്ടില്ലെങ്കിൽ വിസ അനുവദിച്ച പ്രവാസിയായിരിക്കും ശിക്ഷിക്കപ്പെടുക. കൂടാതെ കുടുംബാംഗങ്ങൾക്ക് പിഴയുൾപ്പെടെയുള്ള ശിക്ഷയുണ്ടാകും.
.

സന്ദർശക വിസയിൽ സൌദിയിലുള്ള ഹജ്ജ് ചെയ്യാൻ അനുവാദമില്ല. അനധികൃതമായി ഹജ്ജിന് ശ്രമിച്ചാൽ കടുത്ത ശിക്ഷ അനുഭവിക്കേണ്ടി വരും. ഇത്തരക്കാരെ പതിനായിരം റിയാൽ പിഴ ചുമത്തി നാടുകടത്തലിനും വിധേയമാക്കും.

.

മെയ് 23 മുതൽ ജൂൺ 21 വരെ എല്ലാ തരം സന്ദർശക വിസയിലുള്ളവർക്കും മക്കയിൽ പ്രവേശിക്കുന്നതിനും തങ്ങുന്നതിനും വിലക്ക് നിലവിലുണ്ട്. നിയമ ലംഘകരെ കുറിച്ചുള്ള വിവരങ്ങൽ പൊതു സുരക്ഷാ വിഭാഗത്തിന്റെ ടോൾഫ്രീ നമ്പറായ 911, 999 എന്നിവയിൽ അറിയിക്കുവാനും പൊതുജനങ്ങളോട് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.

.

Share
error: Content is protected !!