തീർഥാടകരുമായി സഞ്ചരിച്ച ഹെലികോപ്ടർ അപകടത്തിൽപ്പെട്ടു; കറങ്ങി തിരിഞ്ഞ് ലാൻ്റ് ചെയ്ത ഹെലികോപ്റ്ററിൽ നിന്ന് പൈലറ്റ് രക്ഷിച്ചത് 7 ജീവനുകൾ – വിഡിയോ

കേദാർനാഥ് തീർഥാടകരുമായി സഞ്ചരിച്ച ഹെലികോപ്ടറിന് അദ്ഭുതകരമായ രക്ഷപ്പെടൽ. ലാൻഡിങ്ങിന് തൊട്ടുമുമ്പ് നിയന്ത്രണം നഷ്ടപ്പെട്ട് കറങ്ങിയ ഹെലികോപ്റ്റർ തകർച്ചയിൽ നിന്ന് രക്ഷപ്പെട്ടത് പൈലറ്റിന്റെ മനസാന്നിധ്യം കൊണ്ട് മാത്രമാണ്. ഹൈലിപാഡിൽ നിന്ന് കുറച്ചുമാറി അപകടകരമായ രീതിയില്‍ കോപ്റ്റര്‍ കറങ്ങിത്തിരിഞ്ഞ് ലാന്‍ഡ് ചെയ്യുന്നതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

 

 

ആറുയാത്രക്കാരും പൈലറ്റുമടക്കം ഏഴുപേരാണ് കോപ്റ്ററിനുള്ളില്‍ ഉണ്ടായിരുന്നത്. കോപ്റ്ററിന്‍റെ ടെയിൽ റോട്ടറിൽ ഉണ്ടായ തകരാറാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം. ഭീതിജനിപ്പിക്കുന്നവിധം ഹെലികോപ്റ്റർ കറങ്ങുന്നത് ദൃശ്യങ്ങളില്‍ കാണാം. സിര്‍സി ഹെലിപാഡില്‍ നിന്നും കേദാര്‍നാഥിലേക്ക് തീര്‍ഥാടകരുമായി എത്തിയപ്പോഴാണ് സംഭവം. കെസ്ട്രല്‍ ഏവിയേഷന്‍ കമ്പനിയുടേതാണ് തകരാറിലായ കോപ്റ്റര്‍. ‌‌

 

 

അഗസ്റ്റ വെസ്റ്റ്ലൻഡിന്റെ എഡബ്ല്യു 119 എന്ന കോപ്റ്ററാണ് അപകടത്തിൽ പെട്ടത്. 2006 ൽ നിർമിച്ച ഹെലികോപ്റ്ററിൽ ഉപയോഗിക്കുന്നത് പ്രാറ്റ് ആൻഡ് വിറ്റിനി കാനഡ പിടി 6 എന്ന ടർബോഷാഫ്റ്റ് എൻജിനാണ്. 1013 കിലോമീറ്റർ വരെ പറക്കാൻ സാധിക്കുന്ന ഹെലികോപ്റ്ററിന്റെ ഉയർന്ന വേഗം 267 കിലോമീറ്ററാണ്. 244 കിലോമീറ്റർ ക്രൂസ് സ്പീഡും 15000 അടി ഉയരത്തിൽ വരെ പറക്കാനാകും.

 

Share
error: Content is protected !!