ജിദ്ദ വികസനം. ചരിത്ര ഭവനങ്ങൾ പൊളിച്ച് നീക്കില്ല.

ജിദ്ദ: നഗരവികസനത്തിൻ്റെ ഭാഗമായി ജിദ്ദയിലെ വിവിധ ചേരികൾ പൊളിച്ച് നീക്കുന്ന പ്രവർത്തികൾ പുരോഗമിക്കുകയാണ്. എന്നാൽ പൊളിച്ച് നീക്കുന്ന പ്രദേശങ്ങളിലെ ചരിത്ര ഭവനങ്ങൾ പൊളിക്കാതെ നിലനിറുത്താനാണ് നീക്കം. പൂർണ്ണമായും പൊളിച്ച് നീക്കാനായി തീരുമാനിച്ച ചേരികളിലെ ഏഴ് ഭാഗങ്ങളിൽ നിരവധി വർഷങ്ങളുടെ പഴക്കങ്ങളുള്ള ചരിത്ര ഭവനങ്ങളുണ്ട്. ഇതിൽ ഓരോ ഭാഗങ്ങളിലും പത്തോളം ചരിത്രഭവനങ്ങളുണ്ടെന്നാണ് കണക്ക്.

പൊളിക്കാതെ നിലനിറുത്തുന്ന ചരിത്ര ഭവനങ്ങൾ സാംസ്കാരിക വകുപ്പിന് കൈമാറാനാണ് നീക്കം. ചരിത്ര കേന്ദ്രങ്ങൾ സംരക്ഷിച്ച് നിലനിറുത്തുവാനനാണ് സർക്കാർ ശ്രമിക്കുന്നത്. അതേ സമയം ചരിത്ര ഭവനങ്ങളോട് ചേർന്ന് നിൽക്കുന്ന അനധികൃത കെട്ടിടങ്ങൾ രണ്ട് ഘട്ടങ്ങളിലായി പൊളിച്ച് നീക്കും.  പൊളിക്കുന്ന ജോലികൾക്ക് ഉപകരണങ്ങൾക്ക് പകരം തൊഴിലാളികളെ ഉപോയഗിക്കുവാനും നീക്കമുണ്ട്. കൃത്യവും സൂക്ഷമവുമായി പ്രവൃത്തികൾ പൂർത്തീകരിക്കുന്നതിനാണിത്. നവംബർ മാസത്തോടെ ചേരി പ്രദേശങ്ങളിലെ പൊളിച്ച് നീക്കൽ ജോലികൾ പൂർത്തിയാക്കാനാണ് തീരുമാനം.

Share
error: Content is protected !!