ഇറാൻ പ്രസിഡണ്ട് സഞ്ചരിച്ച ഹെലിക്കോപ്റ്റർ അപകടത്തിൽപ്പെട്ടു
ഇറാൻ പ്രസിഡൻ്റ് ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടതായി ഇറാൻ സ്റ്റേറ്റ് ടെലിവിഷൻ റിപ്പോർട്ട് ചെയ്തു.
ഇറാനിലെ കിഴക്ക്, അസർബൈജാൻ പ്രവിശ്യയിൽ യാത്ര ചെയ്യുകയായിരുന്നു റൈസി. ഇറാൻ്റെ തലസ്ഥാനമായ ടെഹ്‌റാനിൽ നിന്ന് ഏകദേശം 600 കിലോമീറ്റർ (375 മൈൽ) വടക്ക് പടിഞ്ഞാറ് അസർബൈജാൻ്റെ അതിർത്തിയിലുള്ള ജോൽഫ എന്ന നഗരത്തിന് സമീപമാണ് സംഭവം നടന്നതെന്ന് സ്റ്റേറ്റ് ടിവി പറഞ്ഞു.
ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമിറാബ്ദുള്ളാഹിയാനും ഇറാൻ്റെ കിഴക്കൻ അസർബൈജാൻ പ്രവിശ്യ ഗവർണറും മറ്റ് ഉദ്യോഗസ്ഥരും റൈസിക്കൊപ്പം യാത്ര ചെയ്തിരുന്നതായി സർക്കാർ വാർത്താ ഏജൻസിയായ ഐആർഎൻഎ റിപ്പോർട്ട് ചെയ്തു.
രക്ഷാപ്രവർത്തകർ സ്ഥലത്ത് എത്താൻ ശ്രമിച്ചുവെങ്കിലും പ്രദേശത്തെ മോശം കാലാവസ്ഥ കാരണം തടസ്സപ്പെട്ടതായി സ്റ്റേറ്റ് ടിവി റിപ്പോർട്ട് ചെയ്തു. പ്രദേശത്ത് കാറ്റിനൊപ്പം കനത്ത മഴയുമുണ്ട്.
അതേ സമയം പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്ടർ കണ്ടെത്താനായില്ലെന്ന് ഇറാൻ ആഭ്യന്തര മന്ത്രി അറിയിച്ചു. പ്രസിഡന്റിന് വേണ്ടി പ്രാർഥിക്കാൻ ഫാർസ് ന്യൂസ് ഏജൻസി ഇറാൻ ജനതോടാവശ്യപ്പെട്ടു.
അസർബൈജാൻ പ്രസിഡൻ്റ് ഇൽഹാം അലിയേവിനൊപ്പം ഒരു അണക്കെട്ട് ഉദ്ഘാടനം ചെയ്യാൻ റൈസി ഞായറാഴ്ച രാവിലെ അസർബൈജാനിൽ എത്തിയിരുന്നു. ഇരു രാജ്യങ്ങളും ചേർന്ന് അരാസ് നദിയിൽ നിർമ്മിച്ച മൂന്നാമത്തെ അണക്കെട്ടിൻ്റെ ഉദ്ഘാടനമായിരുന്നു ഇത്.
അപകടത്തിൽപ്പെട്ട ഹെലിക്കോപ്റ്റർ കണ്ടെത്തുന്നതിനായി നിരവധി ഹെലികോപ്റ്ററുകൾ പറക്കുന്നുണ്ടെങ്കിലും, അന്താരാഷ്ട്ര ഉപരോധങ്ങൾ മൂലം തിരച്ചിൽ പ്രയാസപ്പെടുത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്.
63 കാരനായ റെയ്‌സി, മുമ്പ് രാജ്യത്തിൻ്റെ ജുഡീഷ്യറിയെ നയിച്ചിരുന്നയാളാണ്. ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ ഒരു സംരക്ഷകനായാണ് അദ്ദേഹത്തെ കണ്ടുവരുന്നത്.
അപകടത്തിൽപ്പെട്ട ഇറാൻ പ്രസിഡണ്ടിൻ്റെ ഹെലിക്കോപ്റ്റർ കണ്ടെത്താനായില്ല; പ്രാർത്ഥിക്കാൻ ആഹ്വാനം