സൌദിയില്‍ പ്രവൃത്തി ദിവസം 4 ദിവസമാക്കുമോ? സൌദി തൊഴില്‍മന്ത്രി മറുപടി പറയുന്നു

റിയാദ്: സൌദിയില്‍ പ്രവൃത്തി ദിവസം ആഴ്ചയില്‍ 4 ദിവസമായി കുറയ്ക്കുമോ എന്ന ചോദ്യത്തിന് വിദേശ നിക്ഷേപകരെ ആകര്‍ഷിക്കാനായി തൊഴില്‍ വിപണിയില്‍ കൂടുതല്‍ പരിഷ്കാരങ്ങള്‍ നടപ്പിലാക്കുമെന്നായിരുന്നു മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി അഹമദ് അല്‍രാജിയുടെ മറുപടി. ഇതേക്കുറിച്ച് പഠനം നടക്കുകയാണ്. തൊഴിലുടമകള്‍ക്കും, തൊഴിലാളികള്‍ക്കും, രാജ്യത്തിനും ഗുണകരമായ രീതിയിലുള്ള പരിഷ്കരണ പദ്ധതികള്‍ നടപ്പിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു

 

തൊഴില്‍ രഹിതരായ സൌദികളുടെ എണ്ണം, അവരുടെ യോഗ്യത, തൊഴില്‍ വിപണിയിലെ സാധ്യതകള്‍ തുടങ്ങിയവക്കനുസരിച്ചാണ് സ്വദേശീവല്‍ക്കരണ പദ്ധതി നടപ്പിലാക്കുക എന്നും മന്ത്രി പറഞ്ഞു.

 

സ്വദേശീവല്‍ക്കരണവുമായി ബന്ധപ്പെട്ട 30 പുതിയ തീരുമാനങ്ങള്‍ ഈ വര്‍ഷം നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞു. ഇതോടെ കൂടുതല്‍ സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ ഉണ്ടാകും. 2021-ല്‍ 32 തീരുമാനങ്ങളാണ് നടപ്പിലാക്കിയത്. ഇതുവഴി 4 ലക്ഷം സൌദികള്‍ പുതുതായി ജോലിയില്‍ പ്രവേശിച്ചു. 17,000 എഞ്ചിനീയര്‍മാര്‍ക്കും, 16,000 അക്കൌണ്ടന്‍റുമാര്‍ക്കും, 3000 ഡെന്‍റിസ്റ്റുകള്‍ക്കും, 6000 ഫാര്‍മസിസ്റ്റുകള്‍ക്കും പുതുതായി ജോലി ലഭിച്ചു. മന്ത്രി പറഞ്ഞു

Share
error: Content is protected !!