ഇന്ത്യയിൽ നിന്നും അന്താരാഷ്ട്ര വിമാന സർവ്വീസുകൾ ഉടൻ പുനരാരംഭിക്കും

അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ ഉടന്‍ സാധാരണ നിലയിലേക്ക്

ന്യൂഡല്‍ഹി: രാജ്യത്ത് വിമാനയാത്ര സാധാരണ നിലയിലേക്ക് മടങ്ങുമെന്നു റിപ്പോര്‍ട്ടുകള്‍.മാര്‍ച്ച്‌ മുതല്‍ സര്‍വ്വീസുകള്‍ സാധാരണ നിലയിലേക്കെത്തും എന്നാണ് സൂചന.മാര്‍ച്ച്‌ അവസാനത്തോടുകൂടെയോ ഏപ്രില്‍ ആദ്യ വാരത്തോടുകൂടിയോ അന്താരാഷ്ട്ര യാത്രകള്‍ക്കുള്ള വിലക്കും യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും പിന്‍വലിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ, വിമാന സര്‍വ്വീസുകള്‍ പൂർണ്ണമായും സാധാരണ നിയലിയിലേക്കെത്തുമെന്ന് ട്രാവൽ ഏജൻസികൾ പ്രത്യാശ പ്രകടിപ്പിച്ചു.

സിഎന്‍ബിസി ടിവി 18നാണ് ഇതുസംബന്ധിച്ച്‌ വാര്‍ത്ത പുറത്തുവിട്ടത്. അന്താരാഷ്ട്ര വിമാന സർവ്വീസുകൾക്ക് ഇന്ത്യ വിലക്കേർപ്പെടുത്തിയിട്ടുള്ളത് ഫെബ്രുവരി 28 വരെയാണ്. കൊവിഡ് വ്യാപനം രൂക്ഷമായതോടെ 2020 മാര്‍ച്ച്‌ 23 മുതലാണ് ഇന്ത്യ അന്താരാഷ്ട്ര യാത്രകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. എന്നാൽ അന്താരാഷ്ട്ര ചരക്ക് നീക്കത്തിന് വിലക്ക് ബാധകമായിരുന്നില്ല. പ്രത്യേക അനുമതിയോടെ ചരക്ക് സര്‍വീസുകളും തുടര്‍ന്നിരുന്നു. അതേസമയം 2020 ജൂലൈ മുതല്‍ 40 രാജ്യങ്ങളുമായി എയര്‍ ബബിള്‍ സംവിധാനത്തില്‍ സ്പെഷ്യല്‍ ഫ്ളൈറ്റ് സര്‍വീസ് നടത്തിയിരുന്നു.

കൊവിഡ് വകഭേദമായ ഒമിക്രോണിന്റെ വ്യാപനം രൂക്ഷമായതോടെ 2021 ഡിസംബര്‍ 15 മുതല്‍ ഇന്ത്യ ഷെഡ്യൂള്‍ ചെയ്തിരുന്ന അന്താരാഷ്ട്ര പാസഞ്ചര്‍ വിമാനങ്ങള്‍ പുനരാരംഭിക്കുമെന്ന് നവംബര്‍ 26 ന് ഡിജിസിഎ പ്രഖ്യാപിച്ചിരുന്നുവെങ്കിലും നിയന്ത്രണം ഏർപ്പെടുത്തുക്കയായിരുന്നു.

Share
error: Content is protected !!