ഹിജാബ്: ഗവർണർക്കെതിരെ മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം : കർണാടകയിൽ ഹിജാബ് നിരോധിച്ചതുമായി ബന്ധപ്പെട്ട വിഷയത്തിൽ നിരന്തരം പ്രസ്താവനകൾ നടത്തുന്ന ഗവർണർ ആരിഫ് മുഹമ്മ്ദ് ഖാനെതിരെ മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. ഹിജാബ് വിഷയത്തിൽ ഗവർണർക്ക് വേണ്ടത്ര അറിവില്ലായെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഭരണഘടനാ സ്ഥാനത്തിരുന്നു ഇത്തരം നിലപാടെടുക്കുന്നത് അനൗചിത്യമാണെ്. ഗവർണർ സന്ദർഭം ഉപയേഗപ്പെടുത്താൻ ശ്രമിക്കുന്നു. ഹിജാബ് ധരിക്കൽ ഒന്നിനും തടസ്സമല്ല, സംശയമുണ്ടങ്കിൽ മറ്റു പല രാജ്യങ്ങളിലും പോയി നോക്കണം എന്നും കുഞ്ഞാലികുട്ടി പറഞ്ഞു.
ഹിജാബ് വിഷയത്തെ തുടർന്ന് സ്കൂളിൽ നിന്ന് അദ്ധ്യാപകർ കുട്ടികളെ തിരിച്ചയക്കുന്ന സ്ഥിതി വരെയുണ്ടായി.ഭരണഘടന ഉറപ്പു നല്കുന്ന ന്യൂനപക്ഷ അവകാശം വേണ്ട എന്ന് ഗവര്‍ണര്‍ പറയുന്നു.അദ്ദേഹത്തിന്റെ പ്രസ്താവന ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ആശങ്കയുണ്ടാക്കുന്നതാണ്. മുസ്ലിം മാത്രമല്ല ഇവിടെ ന്യൂനപക്ഷം എന്നും, ഗവർണർ ഫത് വ ഇറക്കികൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിചേർത്തു.
ഹിജാബ് നിരോധന വിവാദവുമായി ബന്ധപ്പെട്ട് പല ദിവസങ്ങളിലായി ഗവർണർ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. ഹിജാബ് മുസ്ലിം സ്ത്രീകളുടെ പുരോഗതിയെ തടയുന്ന വസ്ത്രമാണെന്നായിരുന്നു ഗവർണറുടെ പ്രതികരണം.