ബാൾട്ടിമോറിൽ കപ്പൽ ഇടിച്ച് കൂറ്റൻ പാലം തകർന്നു; നിരവധി വാഹനങ്ങൾ നദിയിൽ വീണു – വിഡിയോ

അമേരിക്കയിലെ ബാള്‍ട്ടിമോറില്‍ കപ്പലിടിച്ച് ഫ്രാൻസിസ് സ്കോട്ട് കീ പാലം തകർന്നു. ചൊവ്വാഴ്ച പുലർച്ചെ ഒന്നരയോടെയാണ്  സംഭവം.  സിനർജി മറൈൻ ഗ്രൂപ്പിന്റെ ചരക്കുകപ്പലായ ഡാലിയാണ് അപകടത്തിൽ പെട്ടത്. നദിയിലൂടെ സഞ്ചരിക്കുകയായിരുന്ന കപ്പൽ പാലത്തിന്റെ തൂണുകളിലൊന്നിൽ ഇടിക്കുകയായിരുന്നു. നിരവധി വാഹനങ്ങള്‍ പാലത്തിലൂടെ പോകുമ്പോഴാണ് അപകടമുണ്ടായത്.

 

 

അപകടത്തെതുടർന്ന് നിരവധി വാഹനങ്ങൾ നദിയിലേക്ക് വീണതായാണ് റിപ്പോർട്ട്. ഇരുപതോളം പേർ വെള്ളത്തിൽ വീണതായി ബാൾട്ടിമോർ സിറ്റി ഫയർ ഡിപ്പാർട്ട്മെന്റ് അറിയിച്ചു. കപ്പലിന്റെ മുകളിലേക്കാണു പാലം തകര്‍ന്നുവീണത്. കപ്പലില്‍ ഉള്ളവര്‍ സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.

 

പ്പലിന് ചുറ്റുമുള്ള ജലത്തിൽ വലിയ അളവിൽ  ഡീസൽ കലർന്നിട്ടുണ്ട്. ഇടിയുടെ ആഘാതത്തിൽ കപ്പലിന് തീപിടിച്ചു. പാലം തകർന്നതിനെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം തിരിച്ചുവിട്ടു. കപ്പലിടിച്ച് പാലം തകരുന്നതിന്റെ ദൃശ്യങ്ങൾ വ്യാപകമായി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ബാൾട്ടിമോർ മേയർ ബ്രാൻഡൺ സ്കൂട്ട്, ബാൾട്ടിമോർ കൗണ്ടി എക്സിക്യൂട്ടീവ് ജോണി ഒൽസെവ്സ്കി എന്നിവർ രക്ഷാപ്രവർത്തനം നടക്കുന്നതായി അറിയിച്ചു. അപകടത്തിൽപെട്ടവർക്കായി പ്രാർഥിക്കാൻ ഒൽസെവ്സ്കി ‌ എക്സിലൂടെ അഭ്യർഥിച്ചിട്ടുണ്ട്.  പറ്റാപ്‌സ്‌കോ നദിക്കു മുകളില്‍ 1.6 മൈല്‍ ദൂരത്തില്‍ നാലുവരിയാണ് പാലം.

 

Share
error: Content is protected !!