മക്കയിലെ ഹറം മുറ്റത്ത് തീർത്ഥാടകനെ അബോധാവസ്ഥയിൽ കണ്ടെത്തി

മക്കയിൽ മസ്ജിദുൽ ഹറമിൻ്റെ മുറ്റത്ത് തീർത്ഥാടകനെ അബോധാവസ്ഥയിൽ കണ്ടെത്തി. ബംഗ്ലാദേശ് പൗരനായ തീർഥാടകനെ ഹറമിൻ്റെ പുറത്തെ മുറ്റത്ത് അബോധാവസ്ഥയിൽ കിടക്കുന്നതായി ആംബുലൻസ് ടീമുകളാണ് കണ്ടെത്തിയത്.

ഉടൻ തന്നെ റെഡ് ക്രസൻ്റ് അതോറിറ്റിയുടെ മക്ക മേഖല ആംബുലൻസ് ടീമുകൾ പ്രഥമ ശുശ്രൂഷ നൽകി പൾസ് പുനസ്ഥാപിച്ചു. ശ്വാസം എടുക്കാൻ പ്രയാസപ്പെടുന്ന അവസ്ഥയിലായിരുന്നു ഇയാളെ കണ്ടെത്തിയത്.അമ്പതു വയസ്സോളം പ്രായം ഉള്ള തീർഥാടകന് “ലക്‌സ്” ഷോക്ക് ഉപകരണം വഴി നൽകിയ ചികിത്സയിലൂടെയാണ് പൾസ് പുനസ്ഥാപിച്ചത്.

നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ഇദ്ദേഹത്തെ തുടർ ചികിത്സക്കായി ഹറം 3 എമർജൻസി സെൻ്ററിലേക്ക് മാറ്റി.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!