വീഡിയോ – കടലില്‍ കുടുങ്ങിയ സ്ത്രീ ഉള്‍പ്പെടെ 9 പേരെ സൌദി ബോര്‍ഡര്‍ ഗാര്‍ഡ് രക്ഷപ്പെടുത്തി.
സൌദിയിലെ വിവിധ ഭാഗങ്ങളില്‍ കടലില്‍ കുടുങ്ങിയ 9 പേരെ സൌദി ബോര്‍ഡര്‍ ഗാര്‍ഡ് രക്ഷപ്പെടുത്തുന്നതിന്റെ വീഡിയോ ജനറൽ ഡയറക്ട്രേറ്റ് ഓഫ് ബോർഡർ ഗാർഡ് പുറത്തുവിട്ടു. മക്ക പ്രവിശ്യയില്‍ ബോട്ടിന്‍റെ യന്ത്രത്തകരാര്‍ മൂലം കുടുങ്ങിയ 2 സൌദി പൌരന്‍മാര്‍, അസീറിലെ അല്‍ഖഹ്മ ബീച്ചില്‍ കടലില്‍ മുങ്ങിയ ഒരു സ്ത്രീ, ജിസാനിലെ ദ്വീപില്‍ കുടുങ്ങിയ 4 പേര്‍, ജിസാനില്‍ കാലാവസ്ഥാ വ്യതിയാനം മൂലം ബോട്ട് മറിഞ്ഞ് കുടുങ്ങിയ 2 പേര്‍ എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. എല്ലാവരും പൂര്‍ണ ആരോഗ്യവാന്‍മാര്‍ ആണെന്നും, ചിലരെ പരിശോധനകള്‍ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും ബോര്‍ഡര്‍ ഗാര്‍ഡ് അറിയിച്ചു.
ബോര്‍ഡര്‍ ഗാര്‍ഡ് പുറത്തുവിട്ട വീഡിയോ
#حرس_الحدود_السعودي ينقذ تسعة أشخاص في مناطق عسير وجازان ومكة المكرمة. #تم_الإنقاذ pic.twitter.com/l5Ys1N0E9m
— حرس الحدود السعودي (@BG994) February 15, 2022
#حرس_الحدود_السعودي ينقذ تسعة أشخاص في مناطق عسير وجازان ومكة المكرمة. #تم_الإنقاذ pic.twitter.com/l5Ys1N0E9m
— حرس الحدود السعودي (@BG994) February 15, 2022