ജിദ്ദയില്‍ പൊളിച്ച വസ്തുവകകൾക്കുള്ള നഷ്ടപരിഹാരം 60 ദിവസത്തിന് ശേഷം വിതരണം ചെയ്യാൻ തുടങ്ങും

ജിദ്ദ – വികസന പദ്ധതികള്‍ക്കായി ജിദ്ദയിൽ പൊളിച്ചുമാറ്റിയ വസ്തുവകകൾക്കുള്ള നഷ്ടപരിഹാരം 60 ദിവസത്തിന് ശേഷം ആരംഭിക്കുമെന്ന് സ്റ്റേറ്റ് പ്രോപ്പർട്ടീസ് ജനറൽ അതോറിറ്റി (എസ്പിജിഎ) ഗവർണർ ഇഹ്‌സാൻ ബാഫഖി അറിയിച്ചു.

 

പൊളിക്കുകയോ പൊളിക്കുന്നതിന് വേണ്ടി അടയാളപ്പെടുത്തുകയോ ചെയ്ത 10-15 ശതമാനം വസ്തുവകകൾക്ക് മാത്രമേ യഥാര്‍ത്ഥ ഉടമസ്ഥാവകാശമുള്ളൂ. ഓരോ പൊളിച്ചുനീക്കലിനു ശേഷവും വസ്തുവകകളുടെ മൂല്യം തിട്ടപ്പെടുത്താൻ കമ്മിറ്റികൾ രൂപീകരിക്കുമെന്നും പൊളിച്ച വസ്തുക്കൾക്ക് ആറ് മാസത്തിനകം നഷ്ടപരിഹാരം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

 

പുറമ്പോക്ക് സ്ഥലങ്ങളിലെ വസ്തുക്കളില്‍ 10 ശതമാനം മുതൽ 15 ശതമാനം വരെ ഉടമസ്ഥാവകാശം ഉണ്ടെന്നും ബാക്കിയുള്ള ഭൂരിഭാഗം സ്ഥലങ്ങളും അനധികൃത ഭൂമിയിലെ നിർമാണങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

 

ചേരികളിലും ക്രമരഹിതമായ എരിയകളിലും താമസിക്കുന്നവർക്കായി SPGA പുറപ്പെടുവിച്ച മാനദണ്ഡങ്ങൾ രാജ്യത്തുടനീളമുള്ള അത്തരം എല്ലാ മേഖലകൾക്കും ബാധകമാണെന്ന് ബാഫഖി പറഞ്ഞു. “മാനദണ്ഡങ്ങളിൽ വിവേചനം ഇല്ല, ഖുസാമയിലും ദിരിയയിലും ചെയ്‌തത് ജിദ്ദയിലും മറ്റ് പ്രദേശങ്ങളിലുമുള്ള ചേരികളിൽ ചെയ്യുന്നത് പോലെയാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.

Share
error: Content is protected !!