ഖത്തറിൽ രണ്ട് മലയാളി വിദ്യാർഥികൾ മരിച്ചു; ഏഴരവയസ്സുകാരി മരിച്ചത് കളിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീണ്. വിശ്വസിക്കാനാകാതെ മലയാളി സമൂഹം
ഖത്തറിൽ രണ്ട് മലയാളി വിദ്യാർഥികൾ മരിച്ചു; ഏഴരവയസ്സുകാരി ജന്ന ജമീലയും, 10 വയസ്സുകാരൻ മുഹമ്മദ് ഷദാനുമാണ് മരിച്ചത്.
കോഴിക്കോട് അരീക്കാട് സ്വദേശികളായ സിറാജ്-ഷഹബാസ് ദമ്പതികളുടെ മകളാണ് ഏഴര വയസുകാരി ജന്നാ ജമീല. ഇന്നലെ രാത്രി വീട്ടിൽ കളിച്ചുകൊണ്ടിരിക്കെ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണ കാരണം.
ജന്നാ ജമീല
ഖത്തറിലെ പൊഡാര്‍ പേള്‍ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു ജന്നാ ജമീല. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഇന്ന് തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. അബു ഹമൂര്‍ ഖബര്‍സ്ഥാനില്‍ അടക്കം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിച്ച് വരുന്നതായി ഖത്തർ കെഎംസിസി അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി അറിയിച്ചു .
ഖത്തറിൽ മറ്റൊരു മലയാളി ബാലനും ഇന്ന് മരിച്ചു. കണ്ണൂർ ചുഴലി സ്വദേശിയായ പാറങ്ങോട്ട് ഷാജഹാന്റെ മകൻ മുഹമ്മദ് ഷദാൻ ആണ് മരിച്ചത്. 10 വയസ്സായിരുന്നു. എം.ഇ.എസ് ഇന്ത്യൻ സ്‌കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ് ഷദാൻ. അസുഖ ബാധിതനായി ചികിത്സയിലിരിക്കെ സിദ്ര ആശുപത്രിയിലായിരുന്നു മരണം.
ഷദാൻ
പിതാവ്: ഷാജഹാൻ, മാതാവ്: ഹഫ്സീന. സഹോദരങ്ങൾ: ഷഹാൻ (എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ), ഷിയാൻ. കെ.എം.സി.സി അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റിക്ക് കീഴിൽ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും.
ചെറിയ പ്രായത്തിലുള്ള രണ്ട് മലയാളി വിദ്യാർത്ഥികളുടെ മരണത്തിൻ്റെ ഞെട്ടലിലാണ് ഖത്തറിലെ മലയാളി സമൂഹം. ഏഴര വയസുകാരിയായ ജന്ന ജമീല ഹൃദയാഘാതം മൂലം മരിച്ചത് വിശ്വാസിക്കാനാകാത്ത അവസ്ഥയിലാണ് പ്രവാസികൾ.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക
തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക
Pingback: മലയാളി വിദ്യാർഥി ഖത്തറിൽ മരിച്ചു; മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും - MALAYALAM NEWS DESK