കാൻസറിന് ഉൾപ്പെടെയുള്ള സുപ്രധാന മരുന്നുകൾ രോഗികളുടെ വീടുകളിലെത്തിക്കും
കാൻസർ മരുന്നുകൾ ഉൾപ്പെടെയുള്ള സുപ്രധാന മരുന്നുകൾ രാജ്യത്തെ എല്ലാ പ്രദേശങ്ങളിലുമുള്ള രോഗികൾക്ക് അവരുടെ വീടുകളിൽ എത്തിക്കുന്നതിനുള്ള സേവനം ആരംഭിച്ചതായി സൌദിയിലെ കിങ് ഫൈസൽ സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിലെ പ്രൈമറി കെയർ ഫാർമസി ഡയറക്ടർ ഡോ. നിദാ സൈനിവെളിപ്പെടുത്തി. നിയന്ത്രിത മരുന്നുകൾ ഒഴികെയുള്ള എല്ലാ മരുന്നുകളും രോഗികളുടെ വീടുകളിലേക്ക് എത്തിക്കാൻ ഞങ്ങൾക്ക് ഇപ്പോൾ കഴിയുന്നുണ്ടെന്ന് ഡോ. സൈനി പറഞ്ഞു.
ഈ മരുന്നുകളുടെ വില ആയിരക്കണക്കിന് റിയാലുകളിൽ അധികമാണ്. ബാഹ്യഘടകങ്ങളൊന്നും ബാധിക്കാതെ രോഗികൾക്ക് ഈ മരുന്നുകൾ എത്തിക്കുന്നതിന് ഉചിതമായ വ്യവസ്ഥകൾ നൽകേണ്ടതുണ്ടെന്നും കൂട്ടിച്ചേർത്തു. ആശുപത്രിയിൽ പോകാൻ കഴിയാത്ത രോഗികൾക്ക് മരുന്നുകളുടെ ലഭ്യത തുടരുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക
തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക