ഏത് ചൂടേറിയ ദുരന്ത സ്ഥലങ്ങളിലും അതിവേഗത്തിൽ പറന്നെത്തും, ഒരു മിനുട്ടിനുള്ളിൽ വിവരങ്ങൾ ശേഖരിച്ച് രക്ഷാ പ്രവർത്തനത്തിന് നിർദ്ദേശം നൽകും; സൗദിയിൽ ഇനി അത്യാധുനിക ഡ്രോണുകളും – വീഡിയോ
തീപിടുത്തം, കെമിക്കൽ, റേഡിയോളജിക്കൽ ചോർച്ച എന്നിങ്ങിനെയുള്ള മനുഷ്യർക്ക് ചെന്നെത്താൻ പറ്റാത്ത ദുരന്തമേഖലകളിലുലം അതിവേഗം പറന്നെത്തി ആവശ്യമയായ നടപടികൾ സ്വീകരിക്കാൻ സൌദിയിൽ ഡ്രോണുകൾ ഉപയോഗിച്ച് തുടങ്ങിയതായി സിവിൽ ഡിഫൻസ് ഡയറക്ടറേറ്റിൻ്റെ ഔദ്യോഗിക വക്താവ് കേണൽ മുഹമ്മദ് അൽ ഹമ്മദി വ്യക്തമാക്കി. ചൂടിനെ പ്രതിരോധിക്കാൻ ശേഷിയുള്ള പ്രത്യേക ഡ്രോണുകളാണ് ഇതിനായി ഉപയോഗിക്കുക.
റിയാദിൽ നടക്കുന്ന ആഗോള പ്രതിരോധ എക്സിബിഷനിൽ പങ്കെടുത്തുകൊണ്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അൽ ഹമ്മദി. വിമാനപകടം, മറ്റു കെമിക്കൽ ചോർച്ചകൾ എന്നിങ്ങിനെയുള്ള ദുരന്തമുഖത്തേക്ക് പെട്ടെന്ന് പറന്നെത്തുകയും, വിവരങ്ങൾ ശേഖരിച്ച് ഒരു മിനുട്ടിനുള്ളിൽ ഓപ്പറേറ്റിംഗ് റൂമിലേക്ക് അയക്കുവാനും ഈ ഡ്രോണുകൾക്ക് കഴിയും.
താമസ, വ്യാവസായിക കെട്ടിടങ്ങളിലുണ്ടാകുന്ന ദുരന്തങ്ങൾ സ്മാർട്ട് ഡിറ്റക്ടറുകൾ വഴി പ്രവർത്തിക്കാൻ കഴിവുള്ള ഒരു ഓട്ടോമേറ്റഡ് വാണിംഗ് പ്ലാറ്റ്ഫോമിനായി സിവിൽ ഡിഫൻസ് ശ്രമിച്ച് വരികയാണെന്നും കേണൽ മുഹമ്മദ് അൽ ഹമ്മദി അറിയിച്ചു.
ഓരോ സംഭവത്തിനും പ്രത്യേക ടീമുകളെയും ആവശ്യമായ ഉപകരണങ്ങളെയും അയച്ചുകൊണ്ട് അടിയന്തിര സാഹചര്യങ്ങളെ വേഗത്തിൽ നേരിടുവാനുള്ള അത്യാധുനിക ഡിജിറ്റൽ പ്ലാറ്റ്ഫോമുകളാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
" درونز" لاستجابة الحوادث في "دقيقة"#معرض_الدفاع_العالمي#معكم_باللحظةhttps://t.co/xk9Z9GPFor pic.twitter.com/M9fyRswiwx
— أخبار 24 (@Akhbaar24) February 5, 2024
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക
തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക