എം.എ യൂസുഫലിക്ക് ആദ്യത്തെ ബഹ്റൈന്‍ ഗോള്‍ഡണ്‍ വിസ

മനാമ: ബഹ്റൈന്‍ 10 വര്‍ഷത്തെ ഗോള്‍ഡണ്‍ വിസ പ്രഖ്യാപിച്ചതിന് ശേഷം ആദ്യത്തെ വിസ പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ യൂസുഫലി കരസ്ഥമാക്കി. ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗമാണ് ആദ്യത്തെ ഗോള്‍ഡണ്‍ വിസ യൂസുഫലിക്ക് നല്കാന്‍ തീരുമാനിച്ചത്. വിസ സമ്മാനിച്ച ബഹ്റൈന്‍ ഭരണാധികാരികള്‍ക്ക് യൂസുഫലി നന്ദി പറഞ്ഞു.

 

ഒരാഴ്ച മുമ്പാണ് വിദേശികള്‍ക്ക് ഗോള്‍ഡണ്‍ വിസ അനുവദിക്കുമെന്ന് ബഹ്റൈന്‍ പ്രഖ്യാപിച്ചത്. ബഹ്റൈനിലേക്ക് കൂടുതല്‍ വിദേശ നിക്ഷേപകരെ ആകര്‍ഷിക്കാനും, ബഹ്റൈന്‍റെ പ്രതിച്ഛായ വര്‍ധിക്കാനും ഗോള്‍ഡണ്‍ വിസ കാരണമാകുമെന്ന് യൂസുഫലി പറഞ്ഞു.

Share