സൌദി അരാംകോയുടെ 4 ശതമാനം ഓഹരി പബ്ലിക് ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ടിലേക്ക്

റിയാദ് – സൗദി ഓയിൽ കമ്പനിയായ അറാംകോയുടെ ഓഹരികളുടെ നാല് ശതമാനം പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിലേക്ക് (പിഐഎഫ്) കൈമാറുമെന്ന് സൌദി കിരീടാവകാശിയും, ഉപപ്രധാനമന്ത്രിയും കൗൺസിൽ ഓഫ് ഇക്കണോമിക് ആൻഡ് ഡെവലപ്‌മെന്റ് അഫയേഴ്‌സ് ചെയർമാനുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അറിയിച്ചു.

 

വിഷൻ 2030 ന്‍റെ  ഭാഗമായി രാജ്യത്ത് നടപ്പിലാക്കുന്ന സാമ്പത്തിക പരിഷ്കരണ പദ്ധതികളുടെ ഭാഗമാണ് കൈമാറ്റമെന്ന് പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന്റെ ഡയറക്ടർ ബോർഡ് ചെയർമാൻ കൂടിയായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു. 2025 അവസാനത്തോടെ പബ്ലിക് ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ടിന് കീഴിലുള്ള ആസ്തികൾ ഏകദേശം SR4 ട്രില്യൺ ആയി വർദ്ധിപ്പിക്കാനാണ് നീക്കം. അരാംകോയുടെ ഓഹരി വാങ്ങുന്നതു വഴി ഇതിന് വേഗം കൂടുമെന്നാണ് പ്രതീക്ഷ. കൂടാതെ കൂടുതല്‍ മേഖലകളില്‍ നിക്ഷേപമിറക്കാനും നീക്കമുണ്ട്.

 

ആരാംകോ ഓഹരി കൈമാറ്റത്തിന് ശേഷവും രാജ്യം അരാംകോയുടെ ഏറ്റവും വലിയ ഓഹരി ഉടമയായി തുടരും. മൊത്തം ഓഹരികളുടെ 94 ശതമാനത്തിലധികം രാജ്യം നിലനിര്‍ത്തുമെന്ന് മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു. വിഷൻ 2030 ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിന് വിവിധ മേഖലകളില്‍ നടപ്പിലാക്കുന്ന പരിഷ്‌കാരങ്ങൾ തുടരുകയും പൊതു വികസന ഫണ്ടുകൾക്കും സ്വകാര്യ മേഖലയ്ക്കും നിക്ഷേപാവസരങ്ങൾ വിപുലീകരിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

2025-ഓടെ, പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിനെ ആഭ്യന്തര നിക്ഷേപം ഒരു ട്രില്യന്‍ റിയാല്‍ ആയി വര്‍ദ്ധിക്കുകയും പ്രാദേശിക തൊഴിൽ വിപണിയിൽ നേരിട്ടും അല്ലാതെയും നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.

Share
error: Content is protected !!