മലയാളിയായ നാലു വയസ്സുകാരൻ ഖത്തറിൽ മരിച്ചു
ദോഹ: മലയാളി ബാലൻ ഖത്തറിൽ മരിച്ചു. കോഴിക്കോട് ബാലുശ്ശേരി സ്വദേശികളായ ദമ്പതികളുടെ നാല് വയസ്സുകാരനാണ് മരിച്ചത്. ഇൻകാസ് ഖത്തർ ബാലുശ്ശേരി മണ്ഡലം ജനറൽ സെക്രട്ടറി ഉണിക്കുളം ഏഴുകുളം എഴുത്തച്ചൻകണ്ടി അമീറിന്റെയും, ഷിബി റഷീദയുടേയും ഏകമകൻ എമിൽ ഹസ്ലാൻ ആണ് മരിച്ചത്. വക്റ ഹമദ് മെഡിക്കൽ കോർപറേഷൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം.
ഖത്തറിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനാണ് മരിച്ച ഹസ്ലാന്റെ പിതാവ് അമീർ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനാണ് തീരുമാനം. ഇതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്. കെ.എം.സി.സി അൽ ഇഹ്സാൻ മയ്യിത്ത് പരിപാലന സമിതിയുടെ നേതൃത്വത്തിലാണ് നടപടികൾ പൂർത്തിയാക്കുന്നത്. ഇവരുടെ ബന്ധുക്കളും, സുഹൃത്തുക്കളും സഹായത്തിനായി രംഗത്തുണ്ട്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക
തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക