നെഹ്റു വള്ളംകളി യു.എ.ഇയിലേക്ക്

പ്രശസ്തമായ നെഹ്‌റു ട്രോഫി വള്ളംകളി ഈ വർഷം കേരളത്തിന് പുറമെ യുഎഇയിലും ഉണ്ടാകും. അടുത്ത മാർച്ച് 27-ന് റാസൽഖൈമയിലെ ജലാശയത്തിലാണ് വള്ളംകളി നടക്കുക. ആദ്യമായാണ് നെഹ്റു വള്ളംകളി യു.എ.ഇയില്‍ എത്തുന്നത്. യു.എ.ഇയും കേരളവും തമ്മിലുള്ള ഊഷ്മളമായ ബന്ധത്തിന് ഉദാഹരണമാണ് ഇതെന്ന് സംഘാടകര്‍ പറഞ്ഞു. കേരളത്തിന്റെ ചടുലമായ സംസ്‌കാരത്തെ അന്താരാഷ്‌ട്ര പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും സംഘാടകര്‍ അറിയിച്ചു.

ഇന്റർനാഷണൽ മറൈൻ സ്‌പോർട്‌സ് ക്ലബ് റാസൽഖൈമ, ദ ബ്രൂ മീഡിയ എന്നിവയുടെ പങ്കാളിത്തത്തോടെ അൽ മർജാൻ ദ്വീപിലാണ് പരിപാടി. യുഎഇ സന്ദര്‍ശനത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയനുമായി യുഎഇ നെഹ്‌റു ട്രോഫി സംഘാടകര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. 2022 ലെ യുഎഇ നെഹ്‌റു ട്രോഫിയുടെ ബ്രോഷറും മുഖ്യമന്ത്രി പ്രകാശനം ചെയ്തു. കേരളത്തിന്റെ പൈതൃകം രാജ്യാന്തര പ്രേക്ഷകരുമായി പങ്കുവെക്കുമെന്ന് കേട്ടതിൽ സന്തോഷമുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Share
error: Content is protected !!