കോവിഡ് മുൻകരുതൽ ലംഘനത്തിന് ഖത്തറിൽ ആയിരത്തോളം പേർ പിടിയിൽ

കോവിഡ് -19 വ്യാപനം തടയുന്നതിനായി ഖത്തറിൽ പ്രഖ്യാപിച്ചിട്ടുള്ള പ്രതിരോധ മുൻകരുതൽ നടപടിക്രമങ്ങൾ ലംഘിച്ച കുറ്റത്തിന് 937 പേർ അധികൃതരുടെ പിടിയിലായി. ഇവരെ തുടർ ശിക്ഷാ നടപടികൾക്കായി പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.

ഇവരിൽ 595 പേർ മാസ്ക് ധരിക്കാത്ത കുറ്റത്തിനാണ് പിടിയിലായത്. 336 പേരെ സാമൂഹിക അകലം പാലിക്കാത്തതിനും, 336 പേരെ എഹ്തറാസ് ആപ്പ് മൊബൈലിൽ ഇൻസ്റ്റാൾ ചെയ്യാത്ത കുറ്റത്തിനും പ്രോസിക്യൂഷന് കൈമാറിയതായി അധികൃതർ അറിയിച്ചു.

Share
error: Content is protected !!